
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയുടെ മുന്നൊരുക്കങ്ങൾ പാളിയെന്ന് ഡി വൈ എഫ് ഐ. പൊങ്കാല കഴിഞ്ഞ് ചുടുകട്ട ശേഖരണം കൃത്യമായ രീതിയിൽ നഗരസഭയ്ക്ക് നടത്താൻ കഴിഞ്ഞില്ല. തിരുവനന്തപുരം കിള്ളിപ്പാലം സ്കൂളിലെ ഗ്രൗണ്ടിൽ ആണ് ശേഖരിച്ച ചുടുകട്ടകൾ നഗരസഭ നിക്ഷേപിച്ചത്.
ഇത് സ്കൂൾ വിദ്യാർത്ഥികളെയും നാട്ടുകാരെയും ഒരുപോലെ ബുദ്ധിമുട്ടാക്കുന്നതാണെന്നും, ഉടൻ ഇത് നീക്കം ചെയ്യണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ഡി വൈ എഫ് ഐ ചാല ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഡി വൈ എഫ് ഐ ചാലാ ബ്ലോക്ക് സെക്രട്ടറി ആദർശ് ഖാൻ ഉദ്ഘാടനം ചെയ്തു.
ചുടുകട്ടകൾ മാറ്റാൻ തയ്യാറായില്ലെങ്കിൽ വലിയ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും, ബിജെപി നേതൃത്വത്തിലുള്ള നഗരസഭ അമ്പെ പരാജയമാണെന്നും ഡി വൈ എഫ് ഐ പറഞ്ഞു. മാലിന്യങ്ങൾ നീക്കുന്നതിൽ ഉൾപ്പെടെ വലിയ പോരായ്മയാണ് തിരുവന്തപുരം കോർപ്പറേഷന് സംഭവിച്ചത്. ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്ത് നിന്നു പോലും പൊങ്കാല കഴിഞ്ഞ് നിരവധി ദിവസങ്ങൾക്ക് ശേഷമാണ് മാലിന്യം നീക്കം ചെയ്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

