
തിരുവനന്തപുരത്തെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. നവജാതശിശുവിൻ്റെ കഴുത്തിൽ മുറിവ് കണ്ടെത്തി. കുഞ്ഞിൻ്റെ മുഖത്തും വയറിലും ചതഞ്ഞ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
കാട്ടാക്കട പൂഴനാട് പ്ലാവിള വീട്ടിൽ ഷംനയാണ് ഇന്ന് ഉച്ചയോടെ വീട്ടിൽ പ്രസവിക്കുന്നത്. പിന്നാലെ രക്തസ്രാവമുണ്ടാകുകയായിരുന്നു. ആശുപത്രിയിൽ ഷംനയെ എത്തിച്ചപ്പോള്‍ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതിയെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
ഭർത്താവ് വീട്ടിൽ എത്തിയപ്പോള്‍ ഷംന അവശനിലയിലായിരുന്നു. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷംന ഗർഭിണിയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് ഭർത്താവ് പൊലീസിൽ മൊഴി നൽകി.
Updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




