മഴക്കെടുതി; തിരുവനന്തപുരത്ത് 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരത്ത് അതി ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ വിവിധ ഇടങ്ങളിൽ ഉണ്ടായ മഴക്കെടുതി വിവിധ വകുപ്പ് മന്ത്രിമാർ സന്ദർശനം നടത്തി വിലയിരുത്തി. മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി , കെ രാജൻ, ആന്റണി രാജു എന്നിവരാണ് മഴ മൂലമുണ്ടായ സാഹചര്യം വിലയിരുത്തിയത്. ജില്ലയിൽ ഇതുവരെ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി മന്ത്രിമാർ അറിയിച്ചു. 15 ക്യാമ്പുകൾ നഗരത്തിലാണ് തുറന്നിരിക്കുന്നത് എന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് സാഹചര്യം നിയന്ത്രണ വിധേയമാന്നെന്നും അറിയിച്ചു.

Also read:മഴക്കെടുതി; കുട്ടികൾക്കായി താത്ക്കാലിക ഷെൽട്ടർ ഒരുക്കാൻ ശിശുക്ഷേമ സമിതി

മഴ തുടരുന്ന സാഹചര്യത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. മഴമൂലം തിരുവനന്തപുരത്ത് 6 വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. തുടർന്നുണ്ടാകുന്ന സാഹചര്യം വിലയിരുത്തി കൂടുതൽ ക്യാമ്പുകൾ തുറന്നേക്കാം എന്നും മന്ത്രിമാർ അറിയിച്ചു.

Also read:തിരുവനന്തപുരത്ത് റെക്കോഡ് മഴ; പെയ്തത് 20 സെന്റീമീറ്ററിലേറെ മഴ

അതേസമയം, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി അടക്കമുള്ള കാര്യങ്ങൾ നൽകിയിട്ടുണ്ട് എന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തിരുവനന്തപുരത്ത് ഉണ്ടായ മഴക്കെടുതി വിലയിരുത്തിയശേഷം വിവിധ മന്ത്രിമാർ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിമാർ ഈ കാര്യങ്ങൾ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News