
സ്കൂൾ വിദ്യാർഥികൾക്ക് തിരുവനന്തപുരം കോർപറേഷന്റെ പേരിൽ വിതരണം ചെയ്ത സ്കൂൾ ബാഗുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തിരുവനന്തപുരം മേയർ വി വി രാജേഷിന്റെയും ചിത്രം. തിരുവനന്തപുരം നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം എന്ന പേരിലാണ് ഇവ വിതരണം ചെയ്തത്. എന്നാൽ വിതരണം ചെയ്ത ബാഗിൽ മേയറുടെയും മോദിയുടേയും ചിത്രവും മേയർ കെയർ എന്ന ക്യാപ്ഷനും ആണ് ഉണ്ടായിരുന്നത്. സംഭവം പുറത്തുവന്നതോടെ വലിയ വിവാദമായി. കുട്ടികൾക്ക് നൽകിയ പഠനോപകരണങ്ങളിൽ പോലും പാർട്ടി പരസ്യം പതിപ്പിക്കാൻ ശ്രമിച്ച തിരുവനന്തപുരം മേയർക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
അതേസമയം സ്ഥാനക്കയറ്റം മുടങ്ങിയതോടെ അധ്യയനവർഷാരംഭത്തിൽ നാഥനില്ലാതെ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾ. 1,228 ഗവ. ഹൈസ്‌കൂളുകളിൽ 253 ഇടത്ത് പ്രധാനാധ്യാപകരും 830 ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിൽ 99 ഇടത്ത് പ്രിൻസിപ്പലും ഇല്ല. എൽഡിഎഫ് സർക്കാർ സ്ഥാനക്കയറ്റത്തിനുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ട് അടക്കം തയ്യാറാക്കിയെങ്കിലും യുഡിഎഫ് സർക്കാർ തുടർനടപടികളിലേക്ക് കടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

