
തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി അധികാരത്തിലേറിയതോടെ പൂർണമായും നിലച്ച മട്ടിൽ സ്മാർട്ട് സിറ്റി പ്രവർത്തനങ്ങൾ. രണ്ടാംഘട്ട സ്മാർട്ട്സിറ്റി പദ്ധതിക്ക് തിരുവനന്തപുരം നഗരം നേരത്തെ തന്നെ അനുമതി നേടിയിരുന്നു. എന്നാൽ ബിജെപി ഭരണസമിതി അധികാരത്തിലേറിയതിനുശേഷം സ്മാർട്ട് സിറ്റി പ്രവർത്തനങ്ങൾ പൂർണമായും നിലച്ചമട്ടാണ്. മാലിന്യ സംസ്കരണത്തിന് പ്രഥമ പരിഗണന നൽകുന്ന രണ്ടാം ഘട്ടത്തെയാണ് മേയർ അട്ടിമറിക്കുന്നത്. മാലിന്യ സംസ്കരണം പൂർണമായും പാളിയ നഗരസഭയ്ക്ക് ഏറ്റവും ആവശ്യമായ രണ്ടാം ഘട്ടം കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാർഹമാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളും കോർപറേഷനും തമ്മിലുള്ള കരാർ പ്രകാരമാണ് സ്മാർട്ട് സിറ്റി പദ്ധതി നടപ്പിലാക്കുന്നത്. ഇത് പ്രകാരം രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഏക നഗരമാണ് തിരുവനന്തപുരം. എന്നാൽ നഗരസഭയിൽ പുതിയ ഭരണസമതി അധികാരത്തിൽ കയറിത്തിനു ശേഷം രണ്ടാംഘട്ട സ്മാർട്ട് സിറ്റി പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. മാലിന്യ സംസ്കരണത്തിനും സുസ്ഥിര വികസനത്തിനുമാണ് രണ്ടാം ഘട്ടത്തിൽ മുൻഗണന നൽകിയിരിക്കുന്നത്. നിലവിലെ നഗരത്തിലെ സാഹചര്യം അനുസരിച്ച് പ്രഥമ പരിഗണന നൽകി പരിഹരിക്കേണ്ടതും മാലിന്യ സംസ്കരണമാണ്. നഗരം ചീഞ്ഞുനാറിയതിൽ നിന്ന് രക്ഷപ്പെടാൻ സഹായകരമായ ഈ രണ്ടാംഘട്ടവും ബിജെപി ഭരണ സമിതി അട്ടിമറിക്കുകയാണ്.
Also read: ഇരുട്ടത്തിരുത്തി യു ഡി എഫ് സർക്കാർ; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം
എല്ലാ മാർക്കറ്റുകളിലും സ്ഥാപനങ്ങളിലും ഓർഗാനിക് വേസ്റ്റ് കൺവർട്ടറുകൾ, സെൻസറുകളാൽ പ്രവർത്തിക്കുന്ന എയ്റോബിക് ബിന്നുകൾ, കല്ലടിമുഖം, മണക്കാട്, മുട്ടത്തറ എന്നിവിടങ്ങളിൽ ആർഡിഎഫ് പ്ലാന്റ് എന്നിവ എല്ലാം ഉൾപ്പെടുന്നതാണ് രണ്ടാംഘട്ടം. ഇതിനുപുറമേ ശുചീകരണ യന്ത്രങ്ങൾ, മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളുടെ സൗകര്യങ്ങൾ വർധിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഉണ്ട്. നഗരസഭയെ മാലിന്യമുക്തമാക്കാനുള്ള വഴികൾ ഇല്ലെന്ന് പറയുന്ന മെയർ രണ്ടാംഘട്ട സ്മാർട്ട് സിറ്റി പ്രവർത്തനങ്ങളെ കണ്ടില്ലെന്ന് വയ്ക്കുകയാണ്. എൽഡിഎഫ് ഭരണസമിതി ഒന്നാം കട്ട സ്മാർട്ട് സിറ്റി പദ്ധതികൾ മികച്ച രീതിയിൽ പൂർത്തിയാക്കിയത് കൊണ്ട് മാത്രമാണ് രണ്ടാംഘട്ടത്തിന്അ നുമതി ലഭിച്ചത് എന്ന വസ്തുതയും ഉണ്ട് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

