പൈപ്പ് ലൈനിൽ ചോർച്ച; പാളയം, പാറ്റൂർ, കവടിയാർ സെക്ഷനുകളിൽ ജലവിതരണം മുടങ്ങും

Water Supply to Be Disrupted

തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനു സമീപം വാട്ടർ അതോറിറ്റിയുടെ 700 എം എം പ്രിമോ പൈപ്പ് ലൈനിലുണ്ടായ ചോർച്ചയെ തുടർന്ന് ജലവിതരണം മുടങ്ങും. ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ജൂലൈ 21 ചൊവ്വാഴ്ച രാവിലെ ഏഴു മണി മുതൽ ജൂലൈ 22 ബുധനാഴ്ച രാവിലെ ഏഴു മണി വരെയാണ് പാളയം, പാറ്റൂർ, കവടിയാർ സെക്ഷനുകളിൽ ജല വിതരണം തടസപ്പെടുകയെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

ALSO READ: ഉമ്മൻചാണ്ടി അനുസ്മരണത്തിൽ അലോഷ്യസ് സേവ്യറിന് വേദിയിൽ ഇരിപ്പിടമില്ല; അരികിൽ ചേർത്തുനിർത്തി വി എം സുധീരൻ, മുഖ്യമന്ത്രിക്ക് പരോക്ഷ മറുപടി

വാട്ടർ അതോറിറ്റി പാളയം, പാറ്റൂർ, കവടിയാർ സെക്ഷനുകൾക്ക് കീഴിൽ വരുന്ന ശാസ്തമംഗലം, വഴുതക്കാട്, ജഗതി, തൈക്കാട്, വലിയശാല, പാളയം കുന്നുകുഴി, ഗൗരീശപ്പട്ടം, കണ്ണമ്മൂല, അണമുഖം, നന്തൻകോട്, കവടിയാർ, പേരൂർക്കട, കുറവൻകോണം, വഞ്ചിയൂർ, തമ്പാനൂർ, ശ്രീകണ്ഠശ്വരം എന്നീ വാർഡുകളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

Water supply will be suspended in several parts of Thiruvananthapuram from 7 a.m. on July 21 to 7 a.m. on July 22 due to emergency repair work on a leaking 700 mm transmission pipeline near Vellayambalam Junction.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News