തിരുവനന്തപുരത്ത് വൻ രാസലഹരി വേട്ട

tobacco

തിരുവനന്തപുരത്ത് വൻ രാസലഹരി വേട്ട. ദീർഘദൂര സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ നിന്നും വന്നിറങ്ങിയ യുവതി അടക്കമുള്ള രണ്ടുപേരാണ് പിടിയിലായത്.

വർക്കല താന്നിമൂട് സ്വദേശികളായവയസുള്ള ദീപുവും (25), അഞ്ജനയുമാണ് (30) തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസാഫ് ടീമിൻറെ പിടിയിലായത്.ഇപ്പോൾ പിടിയിലായ ദീപുവിൻറെ പെൺ സുഹൃത്തായ അഞ്ജനയാണ് മയക്കുമരുന്ന് കടത്തിയതിന്റെ മുഖ്യ ആസൂത്രക എന്ന് പോലീസ് അറിയിച്ചു.

ALSO READ; യുഡിഎഫും കോൺഗ്രസും കേരളത്തിനെതിരെ നടത്തുന്ന നുണപ്രചാരണങ്ങൾ ശശി തരൂരിൻ്റെ ലേഖനത്തിലൂടെ പൊളിഞ്ഞു: മുഖ്യമന്ത്രി

ദിവസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്ന ഇവരെ ഡാൻസാഫ്’ ടീം തന്ത്രപൂർവ്വം പിന്തുടർന്ന് പിടികൂടുകയായിരുന്നു.ബാംഗ്ലൂരിൽ നിന്നും വന്ന ടൂറിസ്റ്റ് ബസ്സിൽ കല്ലമ്പലത്ത് ഇറങ്ങി വർക്കലയ്ക്ക് പോകാൻ നിൽക്കവേയാണ് ഡാൻസാഫ് ടീം പിടികൂടിയത്.

ഇപ്പോൾ പിടിയിലായ ദീപു വർക്കല പോലീസിൽ നേരത്തെയും സമാന കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.ഇവരുടെ ദേഹ പരിശോധന നടത്തിയതിൽ നിന്നും ഏകദേശം 25 ഗ്രാം തൂക്കം വരുന്ന രാസ ലഹരി വസ്തുവായ എം ഡി എം എ കണ്ടെടുത്തു.ജില്ലാ റൂറൽ ഡാൻസാഫ് എസ്.ഐ മാരായ സഹിൽ , ബിജു , ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News