വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് മോഷണക്കേസിൽ പിടികൂടിയ നേപ്പാൾ സ്വദേശി കോടതിയിൽ കുഴഞ്ഞുവീണ് മരിച്ചു.  അയിരൂർ പൊലീസ് വർക്കല കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി രാംകുമാർ കുഴഞ്ഞുവീണത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി വർക്കല ഹരിഹരപുരം സ്വദേശിനി ശ്രീദേവിയുടെ വീട്ടിൽ നടത്തിയ മോഷണത്തിനാണ് പ്രതി പിടിയിലായത്.

ALSO READ ;റോഡ് പണി പൂർത്തിയാക്കാതെ കരാറുകാരൻ; നടപടി സ്വീകരിച്ച് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News