തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്; പ്രതി അമിത് പിടിയിൽ

kottayam murder

തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ. ത്യശൂർ മാളയിൽ നിന്നാണ് പിടിയിലായത്. കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. അമിത് മോഷണ കേസിൽ അറസ്റ്റിൽ ആയപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്

ALSO READ: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കർ-ഇ-തൊയ്ബയെന്ന് സൂചന; പദ്ധതിയിട്ടത് സൈഫുള്ള കസൂരി

കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തിയതായിട്ടാണ് വിവരം. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിൽ ആയിരുന്നു. ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്ത് എത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് ആണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്നു അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് കിട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News