കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്: പ്രതിയെ സിബിഐ ചോദ്യം ചെയ്തു

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിനെ സിബിഐ ചോദ്യം ചെയ്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ കോട്ടയം ജില്ലാ ജയിലിൽ എത്തി ഇയാളെ ചോദ്യം ചെയ്തത്.

കൊല്ലപ്പെട്ട വിജയകുമാർ മീര ദമ്പതികളുടെ മകൻ ഗൗതമിനെ എട്ടുവർഷം മുമ്പ് റെയിൽവേ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.

ALSO READ: വിജയകുമാറിൻ്റെ ഫോൺ ഓൺ ചെയ്ത് കോൺടാക്ടുകൾ നീക്കാൻ ശ്രമിച്ചു: തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ് പ്രതി പിടിയിലായതിങ്ങനെ

രണ്ടു മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. ഗൗതമിന്റെ മരണവുമായി ബന്ധപ്പെട്ട ഫയലുകളും സിബിഐ പോലീസിൽ നിന്നും ശേഖരിച്ചു.2017 ജൂൺ 3നാണ് ഗൗതമിനെ കരിത്താസ് റെയിൽവേ ക്രോസിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യ എന്നായിരുന്നു പോലീസ് കണ്ടെത്തൽ.

ALSO READ: തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്; കൈരളി ന്യൂസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യം തെളിവായി ശേഖരിക്കാൻ പൊലീസ്

വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News