തിരുവോണം ബംപർ ഒന്നാം സമ്മാനത്തിൽ മാറ്റമില്ല; രണ്ടാം സമ്മാനം 1 കോടിവീതം 20 പേർക്ക്

തിരുവോണം ബംപറിന്‍റെ ഒന്നാം സമ്മാനം 25 കോടി തന്നെ തുടർന്നാൽ മതിയെന്ന് ധനവകുപ്പ്. സമ്മാനത്തുക കൂട്ടിയാൽ ലോട്ടറി വിലയും കൂട്ടണമെന്നതാണ് കാരണം. ഒന്നാം സമ്മാനം 30 കോടി എന്നത് അനൗദ്യോഗികമായ ശുപാര്‍ശയായിരുന്നു എന്നാണ് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്. തിരുവോണം ബംപർ 30 കോടിയാക്കണമെന്ന ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥന പരിശോധിച്ചതിന് ശേഷമാണ് നിലവിലെ സമ്മാന തുകയായ 25 കോടി തന്നെ ഇത്തവണയും മതി എന്ന തീരുമാനത്തിലേക്ക് ധനവകുപ്പ് എത്തിയത്. 500 രൂപയായിരുന്ന ലോട്ടറിയുടെ വിലയിലും മാറ്റമില്ല.

ALSO READ: കേരള ബിജെപിയില്‍ പോര് രൂക്ഷം, ശോഭയ്ക്കെതിരെ പരാതിയുമായി സുരേന്ദ്രന്‍ പക്ഷം, ദേശീയ തലത്തില്‍ പരാതി നല്‍കി ശോഭ

അതേസമയം രണ്ടാം സമ്മാനത്തിന്‍റെ കാര്യത്തില്‍ ഇത്തവണ മാറ്റമുണ്ട്. ഒരു കോടി വീതം ഇരുപതുപേര്‍ക്ക് ആയി സമ്മാനത്തുക നൽകാൻ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ തിരുവോണം ബംപറിന്‍റെ രണ്ടാം സമ്മാനം 5 കോടി ആയിരുന്നു . കഴിഞ്ഞതവണ മൂന്നാം സമ്മാനം ഒരു കോടി വച്ച് 10 പേര്‍ക്ക് ആയിരുന്നു നല്‍കിയത് .

കഴിഞ്ഞവർഷം 67.5 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചിരുന്നതിൽ 66.5 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റുപോയി. 2021ല്‍ ഒന്നാം സമ്മാനം 12 കോടിയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു. ഇത്തവണയും തിരുവോണം ബംപറിന് നല്ല പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഭാഗ്യക്കുറിവകുപ്പ്.

ALSO READ: ചാന്ദ്രയാൻ 3: ‍വ്യാ‍ഴാ‍ഴ്ച കൗണ്ട്ഡൗണ്‍, വിക്ഷേപണം വെള്ളിയാ‍ഴ്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News