മതനിരപേക്ഷതയും ജനാധിപത്യവും നിലനിൽക്കണോ എന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണിത്: മുഖ്യമന്ത്രി

മതനിരപേക്ഷതയും ജനാധിപത്യവും നിലനിൽക്കാനോ എന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുമ്പില്ലാത്ത പ്രാധാന്യത്തോടെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. മനുവിൻ്റെ നിയമമാണ് ഹിന്ദു വിൻ്റെ നിയമമെന്ന് സവർക്കർ പറഞ്ഞു. ഭരണഘടനാ നിർമാതാക്കൾക്ക് ഇതു മനസ്സിലാവുന്നില്ലെന്ന് ഓർഗനൈസർ എഴുതി. ഭരണഘടന ഉണ്ടായ കാലം തൊട്ട് ആർഎസ്എസ് അതിനെതിരെ പ്രചാരണം തുടങ്ങിയതാണ്.

Also Read: കഴിഞ്ഞയാഴ്ച റദ്ദാക്കുകയോ വൈകുകയോ ചെയ്തത് 100ലധികം വിമാന സര്‍വീസുകള്‍; വിസ്താരയോട് റിപ്പോര്‍ട്ട് തേടി കേന്ദ്രവ്യോമയാന മന്ത്രാലയം

കോൺഗ്രസ് സംഘപരിവാറിനോട് സമരസപ്പെടുന്ന പാർട്ടിയായി മാറി. സംഘ്പരിവാറിൻ്റെ വർഗീയതയെ എതിർക്കാത്ത നിലപാട് കോൺഗ്രസ് സ്വീകരിച്ചു. വർഗീയതയെ എതിർത്തുകൊണ്ടു മാത്രമേ മതനിരപേക്ഷത നിലനിർത്താനാവൂ. പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം ബിജെപിയും കോൺഗ്രസും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. ഇലക്ടറൽ ബോണ്ട് ബിജെപി തുടക്കം കുറിച്ച വൻ അഴിമതിയാണ്. അതിൽ നിന്ന് കോൺഗ്രസ് ഒഴിഞ്ഞ് നിന്നില്ല. അതിലെ രണ്ടാം സ്ഥാനക്കാരാണ് കോൺഗ്രസ്.

Also Read: സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് എവിടെ നിന്ന് കിട്ടിയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. കേന്ദ്ര സർക്കാരിന് ഇത് പുറത്തു വരരുതെന്ന് താൽപ്പര്യമുണ്ട്. ആളുകളെ ഭീഷണിപ്പെടുത്തി പണമുണ്ടാക്കുന്നു. ബിഎൽഎഫിനെ പോലുള്ള കമ്പനികളെ ഭീഷണിപ്പെടുത്തിയത് പുറത്തുവരുന്നു. സാൻ്റിയാഗോ മാർട്ടിൻ 1368 കോടിയാണ് ഇലക്ടറൽ ബോണ്ട് നൽകിയത്. ഇതിൽ 50 കോടി കിട്ടിയത് കോൺഗ്രസിനാണ്. എന്നാൽ കേരളത്തിലെ കേരളത്തിലെ പ്രതിപക്ഷ നേതാവ് ഇത്. കെജ്‌രിവാളിനടുത്തേക്ക് ഇഡി എത്തിയതിന് കാരണം കോൺഗ്രസാണ്. കോൺഗ്രസുകാരല്ലാത്ത പ്രതിപക്ഷനേതാക്കളെ കുടുക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് പിന്തുണക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News