‘പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചതിൻ്റെ 80.6 ലക്ഷം വാടക കിട്ടിയില്ല’, പരാതിയുമായി മൈസൂരുവിലെ ആഡംബര ഹോട്ടല്‍ ഉടമ

പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചതിൻ്റെ വാടക കിട്ടിയില്ല എന്ന പരാതിയുമായി മൈസൂരുവിലെ ആഡംബര ഹോട്ടല്‍ ഉടമ രംഗത്ത്. ബില്‍ തുകയായ 80.6 ലക്ഷം രൂപ ഒരു വര്‍ഷം കഴിഞ്ഞിട്ടും കിട്ടിയില്ലെന്ന പരാതിയുമായി റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടല്‍ മാനേജ്മെന്റാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ALSO READ: ‘ഞാൻ അയച്ച ശബ്ദ സന്ദേശം തെറ്റിദ്ധാരണയുണ്ടാക്കി’;പറഞ്ഞത് പിൻവലിച്ച് ബാറുടമ അനിമോൻ

‘പ്രൊജക്റ്റ് ടൈഗര്‍’ അമ്പതാം വാര്‍ഷികാഘോഷത്തിനെത്തിയ പ്രധാനമന്ത്രി കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒമ്പതിനാണ് റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടലില്‍ താമസിച്ചത്. പ്രധാനമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുറി വാടക, ഭക്ഷണ ചിലവ് എന്നിവ ഉള്‍പ്പെട്ടതാണ് ഇത്രയും തുകയെന്ന് ഹോട്ടൽ ഉടമ വ്യക്തമാക്കി.

ALSO READ: ‘തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറുകൊണ്ട് ഓടുന്ന ബിജെപി സ്ഥാനാർത്ഥി’, സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ കാണാം

തുക ലഭിക്കാന്‍ 12 മാസം വൈകിയതിനാല്‍ 18 ശതമാനം പലിശയായ 12.09 ലക്ഷം രൂപയും ചേര്‍ത്തുള്ള തുകയാണ് ഇപ്പോൾ ഹോട്ടല്‍ മാനേജ്മെന്റ് ആവശ്യപ്പെടുന്നത്. ഇത് ലഭിക്കാത്തപക്ഷം തൻ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഹോട്ടൽ ഉടമ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News