
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഐപിഎൽ സീസണിന്റെ ഫൈനൽ മെയ് 31 നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഈ പ്രഖ്യാപനം വലിയൊരു വിഭാഗം ആരാധകർക്കിടയിൽ ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്.
കഴിഞ്ഞ തവണ കിരീടം ഉയർത്തിയ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഫൈനൽ നടക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ബിസിസിഐയുടെ സ്വന്തം വെളിപ്പെടുത്തൽ പ്രകാരം പ്രാദേശിക സർക്കാരും അസോസിയേഷനും ബിസിസിഐയും തമ്മിൽ ഒരു ധാരണയിൽ എത്താൻ പരാജയപ്പെട്ടതാണു ഫൈനൽ അഹമ്മദാബാദിലേക്ക് മാറ്റാൻ കാരണമായത്.
റിപ്പോർട്ടുകൾ പ്രകാരം സീസണിന്റെ തുടക്കത്തിൽ എംഎൽഎമാരുമായി ബന്ധപ്പെട്ടുണ്ടായ ടിക്കറ്റ് പ്രശ്നം ആണ് ബെംഗളൂരുവിൽ നിന്നും വേദി മാറ്റാൻ കാരണമായത്. നേരത്തെ ഐപിഎൽ 2026 ഉദ്ഘാടന മത്സരത്തിന് മുമ്പ്, കർണാടകത്തിലെ കോൺഗ്രസ് എംഎൽഎ വിജയാനന്ദ് ഓരോ എംഎൽഎയ്ക്കും കുറഞ്ഞത് അഞ്ച് ഐപിഎൽ ടിക്കറ്റുകളെങ്കിലും നൽകണമെന്ന് പരസ്യമായി നിർദ്ദേശിച്ചത് വിവാദമായിരുന്നു. തന്നെ പോലെയുള്ള പ്രതിനിധികൾ “വിഐപികൾ” ആണെന്നും അവർ വരിയിൽ കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞത് വിവാദമായിരുന്നു.
Also Read: ഐപിഎൽ കലാശ പോരാട്ടത്തിന്റെ വേദി ഫിക്സ്! ഫൈനൽ നടക്കുന്ന വേദിയും തീയതിയും അറിയണ്ടേ?
ഇതിനെത്തുടർന്ന്, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഐപിഎല്ലിലെ ആർസിബിയുടെ മത്സരങ്ങളുടെ മൂന്ന് ടിക്കറ്റുകൾ എംഎൽഎമാർക്കും എംപിമാർക്കും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കർണാടകയിലെ ജനപ്രതിനിധികളുടെ ഏകപക്ഷീയമായ ഈ ആവശ്യം അംഗീകരിക്കാൻ കഴിയാതിരുന്നതാണ് മത്സരങ്ങൾ ബെംഗളുരുവിനു നഷ്ടപ്പെടാൻ കാരണമെന്നാണ് വിലയിരുത്തൽ .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

