ഇത് രണ്ടാം ജന്മം! ബസിനും ലോറിയ്ക്കും ഇടയില്‍ അകപ്പെട്ട വിദ്യാർത്ഥിനികൾ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

ബസിനും ലോറിയ്ക്കും ഇടയില്‍ അകപ്പെട്ട സ്‌കൂട്ടര്‍ യാത്രികരായ വിദ്യാർത്ഥിനികൾ അപകടത്തില്‍ നിന്ന് അത്ഭുതരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. ഇടുങ്ങിയ വഴിയില്‍ വെച്ച് ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.കോഴിക്കോട്-അരിക്കോട് റോഡില്‍ താത്തൂര്‍പ്പൊയിലാണ് അപകടം നടന്നത്.സ്വകാര്യ ബസിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Also Related: സംസ്കാര സമയത്ത് ഭാര്യ രേണു കൊല്ലം സുധിയോട് സംസാരിക്കുന്ന ദൃശ്യങ്ങൾ കണ്ണീരണിയിക്കുന്നത്

ഓടിക്കൊണ്ടിരുന്ന ബസിനും ലോറിക്കും ഇടയില്‍ വീണ ഇരുവരും അത്ഭുതരമായി രക്ഷപ്പെടുന്നതാണ് സിസിടിവി ദൃശ്യത്തിലുള്ളത്.വീണ ഉടന്‍ കുട്ടികള്‍ എഴുന്നേല്‍ക്കുന്നതും ഹോണടിച്ചാല്‍ സൈഡ് തരില്ലേന്ന് ചോദിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.സംഭവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് മാവൂര്‍ സി ഐ അറിയിച്ചു.സ്‌കൂട്ടറില്‍ നിന്ന് വീണെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റില്ല എന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News