
ഈ വർഷത്തെ ഐപിഎൽ സീസണിലെ മികച്ച പ്രകടനത്തിന്റെ മികവിൽ ക്രിക്കറ്റ് ആരാധകർക്കും വിദഗ്ധർക്കും ഒരുപോലെ പ്രിയങ്കരനായിരിക്കുകയാണ് വൈഭവ് സൂര്യവംശി എന്ന പതിനഞ്ചു വയസ്സുകാരൻ. ഇപ്പോൾ വൈഭവിന്റെ ശൈലിയിലെ ഒരു പ്രത്യേകത ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇംഗ്ലണ്ട് ടെസ്റ്റ് ഇതിഹാസം അലിസ്റ്റര്‍ കുക്ക് . മറ്റു ബാറ്റർമാരിൽ നിന്നും വ്യത്യസ്തനാക്കുന്നു ഒരു പ്രത്യേകത താരത്തിൽ ഉണ്ടെന്നാണ് കുക്ക് പറഞ്ഞത്.
Also Read: ചരിത്രം തിരുത്തി ഹർമൻപ്രീത്! ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കിയ നേട്ടം എന്ത് എന്ന് അറിയാമോ
മറ്റ് കളിക്കാരെ അപേക്ഷിച്ച്, മുമ്പിലേക്ക് കുതിച്ചെത്തുന്ന പന്തിനെതിരെ പ്രതികരിക്കാൻ താരത്തിന് ഒരല്പ്പം കൂടുതൽ സമയം ലഭിക്കുന്നു എന്നാണ് കുക്കിന്റെ നിരീക്ഷണം. ഏറ്റവും മികച്ച താരങ്ങളൾ പോലും പേസർമാർക്കെതിരെ ചില കണക്കുകൂട്ടലുകളോടെയും മുൻ ധാരണകളോടെയുമാണ് കളിക്കുക. എന്നാൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി വൈഭവിനു ഒരല്പം കൂടി ‘റീയക്ഷൻ ടൈം’ ലഭിക്കുന്നതിനാൽ മുൻവിധികളോ തിരക്കോ ഇല്ലാതെ സമയമെടുത്തു സാവധാനം ഷോട്ട് കളിയ്ക്കാൻ സാധിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

