ആന പ്രേമികളുടെ അതിരു കവിഞ്ഞ ആന സ്‌നേഹത്തെ തുടര്‍ന്നുണ്ടായ സ്ഥിതിയാണിത് ; മന്ത്രി എ കെ ശശീന്ദ്രന്‍

കമ്പത്ത് ജനവാസമേഖലയില്‍ ഇറങ്ങി കാട്ടാന അരിക്കൊമ്പന്‍. ഇപ്പോള്‍ അരികൊമ്പന്‍ തമിഴ്‌നാടിന്റെ നിയന്ത്രണത്തിലാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കേരള വനം വകുപ്പുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ ഉപദേശം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് അയച്ചത് വനം വകുപ്പിന്റെ ആശയമായിരുന്നില്ലെന്നും ഉള്‍കാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അതിരു കവിഞ്ഞ ആന സ്‌നേഹത്തെ തുടര്‍ന്ന് ആന പ്രേമികള്‍ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

Also Read: അരിക്കൊമ്പന്‍ കമ്പം ടൗണിലേക്കിറങ്ങി

https://www.kairalinewsonline.com/arikomban-came-to-cumbum-town

ജനങ്ങളെ പരിഭ്രാന്തിയിലാക്കി അരിക്കൊമ്പന്‍ ഇന്ന് രാവിലെയാണ് കമ്പം ടൗണിലേക്കിറങ്ങിയത്. കമ്പം ടൗണിലെത്തി റേഷന്‍ കട തകര്‍ത്തു. അനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങള്‍ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ്. വനം വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്. ആന കമ്പം ടൗണിലൂടെ ഓടുന്നത് ജനത്തെ ഭീതിയിലാക്കിയിട്ടുണ്ട്. ലോവര്‍ ക്യാമ്പില്‍ നിന്നു വനാതിര്‍ത്തിയിലൂടെ ആന ടൗണിലേക്കിറങ്ങിയെന്നാണ് നിഗമനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here