
ഒട്ടുമിക്കവരുടെയും അടുക്കളകളിലും ഒഴിയാതെ കാണപ്പെടുന്ന കറിക്കൂട്ടാണ് ഗരം മസാല. കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ,കുരുമുളക്, ജീരകം, മല്ലി, ജാതിപത്രി തുടങ്ങിയവ പൊടിച്ചാണ് പ്രധാനമായും ഗരം മസാലപ്പൊടി തയ്യാറാക്കുന്നത്, വെജിറ്റേറിയൻ വിഭവങ്ങളിലും നോൺ വെജ് വിഭവങ്ങളിലും ഗരം മസാലപ്പൊടി സാധാരണയായി ഉപയോഗിക്കാറുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും ഗരം മസാലയില്ലാതെ കറികൾ തയ്യാറാക്കേണ്ട സാഹചര്യം നിങ്ങൾക്കുണ്ടായിട്ടുണ്ടോ.
ആറോളം സുഗന്ധവ്യജ്ഞനങ്ങൾ ചേർത്ത് തയ്യാറാക്കുന്ന ഗരം മസാലപ്പൊടിക്കുപകരം ഒരൊറ്റ ഇല ഉപയോഗിച്ചാൽ മതിയാകുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. എങ്കിൽ അതിനുസാധിക്കും. ഓൾസ്പൈസിന്റെ ഇലകൾ ഉപയോഗിക്കുകയാണെങ്കിൽ വിഭവങ്ങൾ തയ്യാറാക്കാൻ ഗരം മസാലപ്പൊടി ചേർക്കേണ്ടെന്നാണ്. ഭക്ഷണപ്രേമികൾക്കിടയിലും പ്രകൃതിസ്നേഹികൾക്കിടയിലും ഓൾസ്പൈസ് നിശബ്ദമായി പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്.
also read:സ്വാദിഷ്ടമായ കുനാഫ ഉണ്ടാക്കാം വെറും 5 മിനിറ്റിൽ
ഒരു വിഭവത്തിൽ ഒന്നോ രണ്ടോ ഓൾസ്പൈസ് ഇലകൾ ചേർക്കുന്നത് തന്നെ അതിന്റെ രുചിയും സുഗന്ധവും വർദ്ധിപ്പിക്കുമെന്നാണ്. പാറ്റ്നയിലെ തന്റെ ടെറസ് ഗാർഡനിൽ നിരവധി അപൂർവ സസ്യങ്ങൾ വളർത്തുന്ന പരിസ്ഥിതി പ്രവർത്തകൻ നരേഷ് അഗർവാൾ, ഓൾസ്പൈസ് ഇലകളെ ഒന്നിലധികം സുഗന്ധവ്യഞ്ജനങ്ങളുടെ സ്വാഭാവിക മിശ്രിതമാണെന്ന് വിശേഷിപ്പിക്കുന്നു. അവയുടെ സുഗന്ധം ഗ്രാമ്പൂ, കറുവപ്പട്ട, ജാതിക്ക, ജാതിപത്രി, കുരുമുളക് എന്നിവയെ ഓർമിപ്പിക്കുന്നതാണെന്നും പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

