ഇന്ത്യയെ ടി20യിൽ നയിക്കാൻ ഏറ്റവും അർഹൻ ഈ താരം; വെളിപ്പെടുത്തലുമായി റിക്കി പോണ്ടിംഗ്

ipl-2025-shreyas-iyer-ponting

ഇന്ത്യയുടെ ടി 20 ടീമിന്റെ ഭാവി നായകനാകാൻ പഞ്ചാബ് കിങ്‌സ് താരം ശ്രേയസ് അയ്യർ എന്ത് കൊണ്ടും അർഹനെന്ന് മുൻ ഓസ്ട്രേലിയൻ നായകനും പഞ്ചാബ് കിംഗ്സ് പരിശീലകനുമായ റിക്കി പോണ്ടിംഗ്. നിലവിലെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ ഭാവിയെറ്റി ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് പോണ്ടിങ്ങിന്റെ പ്രതികരണം.

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ നയിക്കുന്ന ശ്രേയസ് അയ്യറിന്റെ നേതൃത്വ കഴിവുകളെ പോണ്ടിംഗ് പ്രശംസിച്ചു. സമ്മർദ്ദ സാഹചര്യങ്ങളിലും ശാന്തത കൈവിടാതെ ടീമിനെ മുന്നോട്ട് നയിക്കുന്ന താരമാണെന്നാണ് അദ്ദേഹം വിലയിരുത്തിയത്. വിജയത്തിനായുള്ള ആഗ്രഹവും കളിയോടുള്ള സമീപനവും അയ്യറിനെ മറ്റ് താരങ്ങളിൽ നിന്ന് വേറിട്ടുനിർത്തുന്നുവെന്നും പോണ്ടിംഗ് പറഞ്ഞു.

Also Read:രൂപയുടെ തകർച്ചയിലും അടിപതറാതെ ഓഹരിവിപണി; സെൻസെക്‌സും നിഫ്റ്റിയും നേട്ടത്തിൽ അവസാനിച്ചു

കഴിഞ്ഞ കുറച്ച് സീസണുകളിൽ ഐപിഎല്ലിൽ നായകനായി ശ്രേയസ് അയ്യർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൊൽക്കത്തയെ കിരീടം ചോദിച്ച താരം കഴിഞ്ഞ സീസണിൽ പഞ്ചാബിനെ ഫൈനലിൽ എത്തിച്ചിരുന്നു. സീസണിലും പഞ്ചാബ് ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യൻ ടീമിന്റെ ഭാവി ടി20 നായകസ്ഥാനത്തേക്ക് അയ്യറിന്റെ പേര് ശക്തമായി ഉയർന്നുവരികയാണ്.

This player is the most deserving to lead India in T20s; Ricky Ponting reveals
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News