വന്നു മക്കളേ വന്നു ! ഈ ആഴ്ച റിലീസ് ആകുന്ന പുതിയ മലയാള സിനിമകള്‍

ഈ ആഴ്ച ഒടിടിയില്‍ റിലീസ് ആകുന്ന മലയാള സിനിമകള്‍ ഏതൊക്കെയാണെന്ന് നിങ്ങള്‍ അറിഞ്ഞോ ? എല്ലാവരും ഒരുപോലെ ആകാംഷയോടെ കാത്തിരുന്ന കുറച്ച് മലയാള സിനിമകള്‍ ഇന്ന് റിലീസ് ആകുന്നുണ്ട്. ബേസില്‍ ജോസഫിന്റെ പൊന്‍മാന്‍, മമ്മൂക്കയുടെ ഏജന്റ് തുടങ്ങിയ സിനിമകള്‍ ഇന്ന് റിലീസ് ആകുന്നുണ്ട്.

ബേസില്‍ ജോസഫ് നായകനായി വന്ന ചിത്രമാണ് പൊന്‍മാന്‍. ജിയോഹോട്സ്റ്റാറിലൂടെ ചിത്രം ഒടിടിയില്‍ സ്ട്രീമിംഗിനെത്തിയിരിക്കുകയാണ്. ജ്യോതിഷ് ശങ്കറാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജനുവരി 30നായിരുന്നു ചിത്രത്തിന്റെ റിലീസ്. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ജി ആര്‍ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അജേഷ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ബേസില്‍ ജോസഫ് വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍, സ്റ്റെഫി എന്ന നായികയായി ലിജോമോള്‍ ജോസ്, മരിയന്‍ ആയി സജിന്‍ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥന്‍ എന്നിവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അഖില്‍ അക്കിനേനി, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത് തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങിയ ‘ഏജന്റ്’ ഒടിടിയിലെത്തി. സോണി ലിവിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News