സി ആർ മഹേഷ് എംഎൽഎ അവഗണിച്ചു, കടുത്ത പീഡനം സഹിച്ച് മുന്നോട്ട് പോകാനില്ല; കരുനാഗപ്പള്ളി യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെച്ച് കോൺഗ്രസ് നേതാവ്

Thodiyoor Ramachandran resigned

കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെച്ചതായി അറിയിച്ച് കോൺഗ്രസ് നേതാവ് തൊടിയൂർ രാമചന്ദ്രൻ. കൊല്ലം ജില്ലാ യുഡിഎഫ് ചെയർമാൻ കെ സി രാജന് രാജി കത്ത് കൈമാറി.

കത്തിൽ പറയുന്നത് ഇങ്ങനെ: താൻ കഴിഞ്ഞ 15 വർഷക്കാലമായി യുഡിഎഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം ചെയർമാനായി പ്രവർത്തിച്ചു വരികയാണെന്നും യുഡിഎഫ് നേതൃത്യത്തിൽ നടത്തിയ എല്ലാ പരിപാടികളും വളരെ വിജയകരമായി നടത്തുവാൻ കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ തൊടിയൂർ രാമചന്ദ്രൻ എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള തിക്താനുഭവങ്ങൾ സഹിക്കാൻ കഴിയുന്നതല്ലെന്നും പറഞ്ഞു.

ALSO READ: ‘നേതൃത്വം വാമനപുരത്തെ കോൺഗ്രസിന്റെ ആരാച്ചാരാകരുത്’; പാലോട് രവിക്കെതിരെ സേവ് കോൺഗ്രസിൻ്റെ പേരിൽ പോസ്റ്റർ

‘എന്റെ 50 വർഷത്തെ രാഷ്ട്രീയ പ്രവർത്തന കാലഘട്ടത്തിൽ, കഴിഞ്ഞ 5 വർഷക്കാലമായി യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എന്ന നിലയിലുള്ള പ്രവർത്തനത്തിൽ, എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള തിക്താനുഭവങ്ങൾ സഹിക്കാൻ കഴിയുന്നതല്ല. ആയതിനാൽ കരുനാഗപ്പള്ളി നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ സ്ഥാനം. രാജിവെക്കുന്നതായി അറിയിക്കുന്നു’, തൊടിയൂർ രാമചന്ദ്രൻ കത്തിൽ വ്യക്തമാക്കി.

കടുത്ത പീഡനവും അവഗണനയും സഹിച്ച് മുന്നോട്ട് പോകാനില്ലെന്നും തൊടിയൂർ രാമചന്ദ്രൻ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഏകാധിപതിയെ പോലെയാണ് എംഎൽഎ സി ആർ മഹേഷ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനോടകം നിരവധി കോൺഗ്രസ് നേതാക്കൾ എംഎൽഎയ്ക്ക് എതിരെ പരാതി ഉന്നയിച്ചതായാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News