
തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്‍റെ കൊലപാതകത്തിൽ ബിസിനസ് പങ്കാളിയും ഒന്നാം പ്രതിയുമായ ജോമോന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം , തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. മറ്റു രണ്ട് പ്രതികളായ മുഹമ്മദ് അസ്ലം, ജോമിൻ എന്നിവർ പോലീസ് കസ്സറ്റഡിയിലുണ്ട്. നാലാമത്തെ പ്രതി ആഷിക് കാപ്പ കേസിൽ എറണാകുളത്ത് റിമാൻഡിലാണ്.
ബിജു ജോസഫിന്റെ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇയാളെ കാണാതായതായി കാണിച്ച് കഴിഞ്ഞ ദിവസം ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിലെ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. പാർട്ണർമാർ തമ്മിലുള്ള ഷെയർ തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് ഭാഷ്യം. സാമ്പത്തിക തർക്കത്തിൽ പ്രതികളിലൊരാള്‍ നൽകിയ പരാതികൾ പല സ്റ്റേഷനുകളിൽ നിലവില്‍ ഉണ്ട്.
ALSO READ; വാര്‍ഡന്റെ മാനസിക പീഡനം; ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു
കൊല്ലപ്പെട്ട ബിജു ജോസഫിനും പ്രതികളിലൊരാളും തമ്മിൽ ബിസിനസ് പങ്കാളികളായിരുന്നു. ഇരുവരും തമ്മിൽ ബിസിനസ് പങ്കാളിത്തത്തിന്റെ പേരിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു. ബിജു ജോസഫ് നൽകാനുള്ള പണം നേടിയെടുക്കുന്നതിനായി ക്വട്ടേഷൻ നൽകുകയായിരുന്നു. ഇതാണ് കൊലപാതകത്തിൽ അവസാനിച്ചത്. വ്യാഴാഴ്ച രാവിലെ കാറിലാണ് ബിജുവിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. കാറില്‍വച്ചുതന്നെ ബിജു കൊല്ലപ്പെട്ടതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ബിജു ജോസഫിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിക്ഷേപിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here