‘പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്വം, പാര്‍ട്ടിയോടും മുന്നണിയോടും നന്ദിയുണ്ട്’: തോമസ് ചാഴികാടന്‍

ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ തോമസ് ചാഴിക്കാടനെ എൽ ഡി എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വമാണെന്നും പാർട്ടിയോടും,മുന്നണിയോടും നന്ദിയുണ്ടെന്നും ചാഴികാടൻ പറഞ്ഞു. കൈരളി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ALSO READ: സിൽവർ ലൈൻ പദ്ധതി തകർക്കാൻ 150 കോടി കോഴ; വി ഡി സതീശനെതിരെ വിജിലൻസിൽ പരാതി

എം.പി എന്ന നിലയിൽ ഉത്തരവാദിത്വം പൂർണ്ണമായും നിർവ്വഹിക്കാൻ കഴിഞ്ഞു. 100 ശതമാനം ഫണ്ട് ചെലവഴിച്ചു. ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും വിജയിക്കുവാൻ കഴിയുമെന്ന ഉറച്ചവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ഏക കേരള കോൺഗ്രസ് ജോസ് കെ.മാണി നയിക്കുന്ന പാർട്ടിയാണെന്നും തോമസ് ചാഴികാടൻ കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: ഒരേ ഒരു വഴുതനങ്ങ മതി; ചപ്പാത്തിക്കൊരുക്കാം ഒരു കിടിലന്‍ കറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News