“തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വക്കാലത്ത് പറയാൻ ബി അശോക് ഐഎഎസിന് എങ്ങനെ ധൈര്യം വന്നു”: തോമസ് ഐസക്

Dr.T.M Thomas Isaac election

തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി വക്കാലത്ത് നടത്താൻ എങ്ങനെയാണ് ഐഎസ് ഉദ്യോഗസ്ഥന് ധൈര്യം വരുന്നത് തോമസ് ഐസക്. ബി അശോക് ഐഎഎസ്റ്റിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെയും ഉദ്യോഗസ്ഥ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കാലത്ത് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതരുത്.

അതേസമയം കോൺഗ്രസിന് ബി അശോകിൻ്റെ പ്രസ്താവനക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് അയാളുടെ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്നും ഉദ്യോഗസ്ഥ തലത്തിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ പാടില്ലെന്നും തോമസ് ഐസക് ഓർമപ്പെടുത്തി. അതേസമയം കോൺ​ഗ്രസ് ഡീൽ വിവാദത്തിൽ, ആസാമിൽ ഒരു ഡീൽ നടന്നു, ആസാമിലെ കോൺഗ്രസ് എം പി ബിജെപിയിൽ ചേർന്നെന്നും അ​ദ്ദേഹം ചൂണ്ടിക്കാണിച്ചു. ആസാമിലെ ബിജെപി വിമർശകനായ കോൺഗ്രസ് എംപിയാണ് ബിജെപിയിൽ ചേർന്നത്.
ആസാമിൽ ബിജെപി സ്ഥാനാർഥികളിൽ മൂന്നിലൊന്ന് പേരും മുൻ കോൺഗ്രസ് നേതാക്കളാണ്. ഇന്ത്യയിൽ ബിജെപിയുടെ റിക്രൂട്ടിങ് സെന്ററായി കോൺ​ഗ്രസ് മാറിയിരിക്കുകയാണ്. കേരളത്തിൽ ഒറ്റ ബിജെപി പോലും ജയിക്കില്ല.

Also read : “വികസിത രാഷ്ട്രങ്ങളോട് കിടപ്പിടിക്കുന്ന നിലവാരത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ എത്തി”: മുഖ്യമന്ത്രി

തൃശൂരിലെയും നേമത്തിലെയും പോലെ കോൺഗ്രസ് ബിജെപിക്ക് വോട്ട് മറിക്കാതിരുന്നാൽ ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് സീറ്റ് ലഭിക്കില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News