ഇ ഡിക്കെതിരെ തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തോമസ് ഐസകിനെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ ഹൈക്കോടതി ഇ ഡി ക്ക് നിർദേശം നൽകിയിരുന്നു.

ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നൽകിയ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

തോമസ് ഐസക്കിനും കിഫ്ബിക്കുമെതിരെ കടുത്ത നടപടികൾ പാടില്ലെന്ന നിർദ്ദേശത്തോടെ കോടതി വിശദവാദത്തിനായി ഇന്നത്തേക്ക് പോസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് വരെ തല്‍സ്ഥിതി തുടരാന്നും കോടതി നിര്‍ദേശിച്ചിരുന്നു. തോമസ് ഐസക്കിൻ്റെ ഹർജി പരിഗണിച്ചായിരുന്നു കോടതി ഇടപെടൽ . ഹൈക്കോടതിയിൽ ഹർജി നിലനിൽക്കെ വീണ്ടും സമൻസ് അയച്ച ഇ ഡി നടപടിയെയാണ് തോമസ് ഐസക് കോടതിയിൽ ചോദ്യം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys