“നല്ലതെല്ലാം ഉണ്ണികൾക്ക്”, ‘ഖേരള’മെന്നും ‘ക്യൂബള’മെന്നും പരിഹസിക്കുമ്പോൾ നമുക്ക് ഇത് പ്രിയപ്പെട്ട കേരളമാവുന്നത് ഇങ്ങനെയൊക്കെയാണ്; ഡോ.തോമസ് ഐസക്

സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും ഇന്റർനെറ്റും നോട്ടുപുസ്തകവും ലഭ്യമാക്കുന്നതിൽ രാജ്യത്ത് കേരളം ആണ് ഒന്നാമതെന്ന വിവരം പുറത്തുവിട്ട് ഡോ. തോമസ് ഐസക്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലുള്ള യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ 2021-2022 വർഷത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലെ കണക്കുകൾ ആണ്പുറത്തുവിട്ടത്.

ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; അഡ്വ ബി എ ആളൂരിനെതിരെ വീണ്ടും കേസ്

കേരളത്തിലെ 89% വിദ്യാലയങ്ങൾക്കും പ്രവർത്തനക്ഷമമായ ലാപ് ടോപ്പും നോട്ട്ബുക്കും ലഭ്യമാണ്. കൊട്ടിയാഘോഷിക്കപ്പെടുന്ന ‘മോഡൽ’ സംസ്ഥാനങ്ങളൊക്കെ ഈ വിഷയത്തിലും കേരളത്തെക്കാൾ ഒരുപാട് പിന്നിലാണ് എന്നാണ് തോമസ് ഐസക് കുറിച്ചത്. മാതൃകയാക്കാൻ ചിലരൊക്കെ നിർദേശിക്കുന്ന യു പിയിൽ ഇത്‌ വെറും 8.5% മാത്രമാണ് എന്നും ഐസക് വ്യക്തമാക്കി.

നല്ല ക്ലാസ് റൂമുകളും വെള്ളവും വെളിച്ചവും കളിസ്ഥലങ്ങളും ലാബുകളും ലൈബ്രറികളും വേഗതയുള്ള ഇന്റർനെറ്റും എല്ലാം കേരളത്തിലെ സ്‌കൂളുകളിലാണ്. “നല്ലതെല്ലാം ഉണ്ണികൾക്ക്” എന്നാണ് നമ്മുടെ സമൂഹം ചിന്തിക്കുന്നത് എന്നും ഐസക് പറഞ്ഞു. നമ്മുടെ സർക്കാരിന്റെ പ്രധാന നിക്ഷേപം വിദ്യാലയങ്ങളിൽ ആണെന്നും ചിലർ ‘ഖേരള’മെന്നും മറ്റു ചിലർ ‘ക്യൂബള’മെന്നും പരിഹസിക്കുമ്പോൾ നമുക്ക് ഇത് പ്രിയപ്പെട്ട കേരളമാവുന്നത് ഇങ്ങനെയൊക്കെയാണ് എന്നുമാണ് ഐസക്കിന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നത്.

ALSO READ: ഭാര്യ എത്തിയിട്ടും താഴെയിറങ്ങില്ല, കാമുകിയെ കാണണം, പെട്രോളുമായി വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്

സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും ഇന്റർനെറ്റും നോട്ടുപുസ്തകവും ലഭ്യമാക്കുന്നതിൽ രാജ്യത്ത് കേരളം ആണത്രേ ഒന്നാമത്.
കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലുള്ള യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ 2021-2022 വർഷത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ ആണ് ഈ കണക്കുകൾ പുറത്ത് വന്നിട്ടുള്ളത്.
കേരളത്തിലെ 89% വിദ്യാലയങ്ങൾക്കും പ്രവർത്തനക്ഷമമായ ലാപ് ടോപ്പും നോട്ട്ബുക്കും ലഭ്യമാണ്. കൊട്ടിയാഘോഷിക്കപ്പെടുന്ന ‘മോഡൽ’ സംസ്ഥാനങ്ങളൊക്കെ ഈ വിഷയത്തിലും കേരളത്തെക്കാൾ ഒരുപാട് പിന്നിലാണ്. മാതൃകയാക്കാൻ ചിലരൊക്കെ നിർദേശിക്കുന്ന യു പിയിൽ ഇത്‌ വെറും 8.5% മാത്രമാണ്.
ഡിജിറ്റൽ ഉപകരണങ്ങൾ മാത്രമല്ല, നല്ല ക്ലാസ് റൂമുകളും വെള്ളവും വെളിച്ചവും കളിസ്ഥലങ്ങളും ലാബുകളും ലൈബ്രറികളും വേഗതയുള്ള ഇന്റർനെറ്റും ഒക്കെയുള്ളത് കേരളത്തിലെ സ്‌കൂളുകളിലാണ്. “നല്ലതെല്ലാം ഉണ്ണികൾക്ക്” എന്നാണ് നമ്മുടെ സമൂഹം ചിന്തിക്കുന്നത്. നമ്മുടെ സർക്കാരിന്റെ പ്രധാന നിക്ഷേപം വിദ്യാലയങ്ങളിൽ ആണ്, അവിടെയാണ് നമ്മുടെ ജനത ഭാവിയെ നിർമ്മിക്കുന്നത്.
ചിലർ ‘ഖേരള’മെന്നും മറ്റു ചിലർ ‘ക്യൂബള’മെന്നും പരിഹസിക്കുമ്പോൾ നമുക്ക് ഇത് പ്രിയപ്പെട്ട കേരളമാവുന്നത് ഇങ്ങനെയൊക്കെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News