വിഴി‍ഞ്ഞം ഓഹരി കൈമാറ്റം: കോൺ​ഗ്രസിലാണ് അഭിപ്രായ വ്യത്യാസം, ഞങ്ങൾക്കല്ല; യുഡിഎഫിൽ പോലും തീരുമാനിക്കാതെയാണ് ഓഹരി കൈമാറ്റം നടന്നതെന്ന് തോമസ് ഐസക്

thomas issac +

വിഴി‍ഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഒളിച്ചുകളിക്കുന്നുവെന്ന് മുൻ മന്ത്രി ഡോ. തോമസ് ഐസക്. വിഷയത്തിൽ കോൺ​ഗ്രസിൽ ആണ് അഭിപ്രായ വ്യത്യാസം എന്നും തങ്ങൾക്കല്ല എന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം വിഷയത്തിൽ കെസി വേണുഗോപാലിനും രാഹുൽ ഗാന്ധിക്കും ഒരു അഭിപ്രായം ആണ്. രാഹുൽ ഗാന്ധി അദാനിയെ എതിർത്ത ആൾ ആണ്. യുഡിഎഫിൽ പോലും തീരുമാനിക്കാതെയാണ് ഓഹരി കൈമാറ്റം നടന്നത്.

ALSO READ: ചെലവ് ചുരുക്കലിനെ കുറിച്ച് പറയുന്നവർ സ്വന്തക്കാരെ നിയമിക്കാനുള്ള ശ്രമത്തിൽ, ചട്ടങ്ങൾ പാലിക്കാതെ പ്ലീഡർമാരുടെ നിയമനം: പി രാജീവ്

വിഴിഞ്ഞം കരാർ ഒപ്പിട്ടത് ഉമ്മൻചാണ്ടി ആണ്. 2014 ലാണ് ഒപ്പിട്ടത്. 2016 ലെ പ്രകടനപത്രിയിൽ തന്നെ എൽഡിഎഫ് നിലപാട് വ്യക്തമാക്കിയിരുന്നു. എതിർപ്പ് ഉണ്ടെങ്കിലും കരാറുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ വി ഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് കൊള്ളയുടെ വലിപ്പം മനസ്സിലായത്. ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ധാരണയില്ല. അടിമുടി സാങ്കേതിക പ്രശ്നങ്ങൾ ആണ് നിലനിൽക്കുന്നത്. ചർച്ച ചെയ്യാതെയാണ് പ്രഖ്യാപനം പോലും നടന്നത്. വി ഡി സതീശന്റെ ചാർട്ടേഡ് ഫ്ലൈറ്റ് യാത്രയും ദുരൂഹം ആണെന്ന് അദ്ദേഹം ദില്ലിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News