ഇ ഡി സമൻസ്; ഡോ. തോമസ് ഐസക്കും കിഫബിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജി നിലനിൽക്കേ രണ്ടാമതും സമൻസ് അയച്ച ഇഡി നടപടിയാണ് തോമസ് ഐസക് കോടതിയിൽ ചോദ്യം ചെയ്തത് . വിഷയത്തിൽ ഇ ഡി യോട് കോടതി വിശദീകരണം തേടിയിരുന്നു. കഴിഞ്ഞ ദിവസം കോടതി ഹർജി പരിഗണിച്ചുവെങ്കിലും വിശദീകരണം നൽകാൻ ഇ ഡി സാവകാശം തേടിയതിനെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റി വച്ചത്.

Also Read: വിവിധ ആവശ്യങ്ങൾക്ക് സഹായിക്കാം എന്ന് പറഞ്ഞ് പണം വാങ്ങി; എറണാകുളത്ത് സാമ്പത്തിക തട്ടിപ്പ് വീരൻ പൊലീസ് പിടിയിൽ

ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. മസാല ബോണ്ടിനെതിരായ അന്വേഷണത്തിന്‍റെ ഭാഗമായി തോമസ് ഐസക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിക്കണമെന്നാണ് ഇ ഡിയുടെ ആവശ്യം. എന്നാൽ അത്തരമൊരു നടപടിക്ക് ഹൈക്കോടതി തയ്യാറായിരുന്നില്ല. അതിനിടയാണ് രണ്ടാമതും സമൻസ് അയച്ച് ഇ ഡി വിവാദത്തിലായത്.

Also Read: പരാതിയുമായി കോണ്‍ഗ്രസ് പുനസംഘടനയില്‍ തഴയപ്പെട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News