സിനിമയും നാടകവും സംബന്ധിച്ച ചർച്ചകൾ നടക്കട്ടെ; വർഗീയ സ്പർദ്ധകൾ ഉണ്ടാക്കുന്ന കാര്യങ്ങൾ പരിശോധിക്കണം: തോമസ് ഐസക്ക്

‘ദി കേരള സ്റ്റോറി ‘ എന്ന ചലച്ചിത്രവുമായി ഉയരുന്ന വിവാദത്തിൽ പ്രതികരിച്ച് ഡോ. തോമസ് ഐസക്ക്. സിനിമയും നാടകവും സംബന്ധിച്ച ചർച്ചകൾ നടക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. വർഗീയസ്പർദ്ധകൾ ഉണ്ടാക്കുന്ന കാര്യങ്ങളുണ്ടെങ്കിൽ പരിശോധിക്കണം. അത് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.

ചലച്ചിത്രവുമായി ഉണ്ടായിരിക്കുന്ന വിവാദങ്ങളോട് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും പ്രതികരിച്ചു. വി.എസ്.അച്ചുതാനന്ദൻ്റെ പ്രസംഗത്തെ തെറ്റായി സിനിമ വ്യാഖ്യാനിക്കുന്നു. ഒരു മതവികാരത്തെയും വ്രണപ്പെടുത്താൽ സിപിഐഎം ആഗ്രഹിക്കുന്നില്ലെന്നും ജയരാജൻ വ്യക്തമാക്കി. അതേ സമയം, നിരവധി ഒഴിവാക്കലുകൾ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്റെ അഭിമുഖ ഭാഗം നീക്കം ചെയ്യണമെന്നാണ് നിര്‍ദേശങ്ങളില്‍ ഒന്ന്.

വിവാദത്തിനു പിന്നാലെ കേരള സ്റ്റോറി സിനിമയുടെ യൂട്യൂബ് ടീസറിൽ അണിയറ പ്രവർത്തകർ മാറ്റം വരുത്തി. 32,000 സ്ത്രീകളുടെ കഥ എന്ന ഡിസ്‌ക്രിപ്ഷന്‍ മൂന്നു പെണ്‍കുട്ടികളുടെ കഥ എന്നാണ് തിരുത്തിയിരിക്കുന്നത്. കേരളത്തില്‍നിന്ന് 32000 സ്ത്രീകള്‍ ഐഎസില്‍ ചേര്‍ന്നു എന്ന് അര്‍ത്ഥം വരുന്ന വിധത്തിലുള്ള പരാമര്‍ശം വന്‍ വിമര്‍ശനത്തിനും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് യൂട്യൂബില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here