‘കേരള ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: വൈറലായി തോമസ് ട്യൂഷലിന്റെ മറുപടി

ചെല്‍സിയുടെയും പിഎസ്ജിയുടെയും മുന്‍ പരിശീലകനായ സാക്ഷാല്‍ തോമസ് ട്യൂഷല്‍ രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലെത്തിയ വാര്‍ത്ത ആ സമയത്ത് ചര്‍ച്ചയായിരുന്നു. എന്തിനാണ് തോമസ് ട്യൂഷല്‍ കേരളത്തില്‍ വന്നത് എന്നതായിരുന്നു ചര്‍ച്ച. കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെടുത്തി ധാരാളം റൂമറുകള്‍ അന്ന് ചിലര്‍ പറഞ്ഞിരുന്നു.

ഇപ്പോളിതാ മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനശ്വര്‍ ദേവരാജ് എന്ന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ‘ഇന്ത്യന്‍ ക്ലബ്ബിനെ പരിശീലിപ്പിക്കാന്‍ അവസരം കിട്ടിയാല്‍ അത് സ്വീകരിക്കുമോയെന്നുള്ള ചോദ്യത്തിന് കേരള ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാമെന്ന് അദ്ദേഹം മറുപടി കൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകന്‍ എന്ന നിലയില്‍ അദ്ദേഹത്തെപോലൊരാള്‍  ക്ലബ്ബിനെ കുറിച്ച് പറയുന്നത് കേട്ടപ്പോള്‍ വളരെയേറെ സന്തോഷം തോന്നിയെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പറയുന്നത്. എന്നാല്‍ അദ്ദേഹത്തെ പോലൊരു കോച്ചിനെ ടീമിന് കിട്ടണമെങ്കിലുള്ള ചെലവ് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News