അച്ഛന് ഇനി എളുപ്പത്തിൽ കയറാം; പനമരത്തിൽ ഇരുമ്പ് പടിക്കെട്ട് തീർത്ത് പുതിയ സംരംഭവുമായി യുവാവ്

Iron Staircase on Palm Tree Thoothukudi

തൂത്തുക്കുടിയിൽ പനമരത്തിൽ പടിക്കെട്ട് തീർത്ത്, പുതിയ സംരംഭവുമായി യുവാവ്. തൂത്തുക്കുടി ജില്ലയിലെ സാലൈപുത്തൂർ ഗ്രാമത്തിൽ നിന്നുള്ള ദിനകർ എന്ന യുവാവാണ് തന്റെ വീടിന് സമീപമുള്ള 55 അടി ഉയരമുള്ള പനമരത്തിൽ ഇരുമ്പ് പടിക്കെട്ട് സ്ഥാപിച്ചത്. 60,000 രൂപ ചെലവഴിച്ചായിരുന്നു പടിക്കെട്ടിന്റെ നിർമാണം.

ALSO READ: ‘മുഖ്യമന്ത്രി പുകമറയിൽ നിൽക്കാൻ പാടില്ല’; വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ നടന്നത് ഗുരുതരമായ കരാർ ലംഘനമെന്ന് പി രാജീവ്

തലമുറകളായി പനതൊഴിൽ ചെയ്തു വരുന്ന കുടുംബമാണ് ദിനകറിന്റേത്. പ്രായമായ തന്റെ പിതാവ് പനമരത്തിൽ കയറാൻ ബുദ്ധിമുട്ടുന്നത് കണ്ടതിൽ നിന്നുമാണ് ഇത്തരമൊരു ആശയത്തിലേക്ക് ദിനകർ എത്തിയത്. പിതാവിന് കൂടുതൽ സുരക്ഷിതമായി പനമരത്തിൽ കയറാനും തൊഴിൽ തുടരാനുമുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം അദ്ദേഹം നടപ്പാക്കിയത്.

A youth from Thoothukudi has installed an iron staircase on a 55-foot palm tree at a cost of ₹60,000 to help his ageing father safely continue the family’s traditional palm-climbing profession.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News