കൗമാരക്കാരിൽ കണ്ടു വരുന്ന ടെക്സ്റ്റ് നെക്ക്: മണിക്കൂറുകളോളം സ്ക്രീനിനു മുമ്പിൽ ഇരിക്കുന്നവർ ശ്രദ്ധിക്കേണ്ടത്

text neck

മണിക്കൂറുകളോളം മൊബൈൽ ഫോണുകൾക്കും ലാപ്ടോപിനും മുമ്പിൽ ചെലവഴിക്കുന്നവരാണ് ഇന്നത്തെ കൗമാരക്കാർ. പ്രത്യേകിച്ച് അവധിക്കാലത്തെല്ലാം കുട്ടികൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് മൊബൈൽ ഫോണുകൾക്ക് മുമ്പിലാണ്. സ്ക്രീനിനു മുമ്പിൽ തുടർച്ചയായി ഇരിക്കുന്നു എന്നതിനപ്പുറം കഴുത്ത് വളച്ചു ഇരുന്നു കൊണ്ടാണ് കുട്ടികളധികവും ഫോണുകളും മറ്റും ഉപയോഗിക്കുന്നത് എന്നത് അപകടം കൂട്ടുന്നു. ഇത് കൗമാരക്കാരിലെ നട്ടെല്ലിന്റെ വളർച്ചയെയും വികാസത്തെയും സാരമായി ബാധിക്കും.

എന്താണ് ടെക്സ്റ്റ് നെക്ക് എന്ന് നോക്കാം..

കഴുത്ത് തുടർച്ചയായി വളച്ചു വെച്ചുകൊണ്ട് മൊബൈൽ ഫോൺ പോലെയുള്ള ഇലക്ട്രോണിക് ഡിവൈസുകൾ ഉപയോഗിക്കുന്ന അവസ്ഥയാണ് ടെക്സ്റ്റ് നെക്ക്. തുടർച്ചയായി ഇങ്ങനെ തല വളച്ചുവെക്കുന്നത് കഴുത്തിന് കൂടുതൽ സമ്മർദ്ദം ചെലുത്താൻ കാരണമാകുന്നു എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വളർന്നുവരുന്ന പ്രായം ആയതുകൊണ്ട് തന്നെ കൗമാരക്കാരിൽ ഇത് കൂടുതൽ ആഘാതമുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

പേശികളുടെ അസന്തുലിതാവസ്ഥ, തലവേദന, പുറം വേദന പോലെയുള്ള പ്രശ്നങ്ങളിലേക്കും ഇത് നയിക്കും. മോശം ശരീരനില നട്ടെല്ലിനെ മാത്രമല്ല ബാധിക്കുന്നതെന്നും വിദഗ്ധർ പറയുന്നു. മോശമായ ശരീരനില ശ്വസനം, ഏകാഗ്രത, ഉറക്കത്തിന്റെ ഗുണനിലവാരം എന്നിവയെയെല്ലാം ബാധിക്കും.

Also Read: മഴക്കാലത്തെ ഈ ശീലങ്ങൾ വയറിന് പണി തരും; ദഹനപ്രശ്നങ്ങൾ നിസാരമായി കാണല്ലേ

ജീവിതത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ കൊണ്ടുതന്നെ നിങ്ങൾക്ക് ഈ പ്രശ്നത്തെ ഒരുപരിധി വരെ തടയാൻ സാധിക്കും. ഇതിന് പൂർണ്ണമായും നിങ്ങൾ മൊബൈൽ ഫോണും മറ്റും ഒഴിവാക്കണമെന്നില്ല.

സ്ക്രീൻ എപ്പോഴും നിങ്ങളുടെ കണ്ണിന്റെ അതേ ലെവലിൽ തന്നെ വെക്കുക എന്നതാണ് ഒന്നാമത്തെ വഴി. അതുപോലെ സ്ക്രീൻ ടൈമിനിടയിൽ കൃത്യമായ ഇടവേളയെടുക്കുക, ഒരു ബാക്ക് സപ്പോർട്ടോടു കൂടി ഇരിക്കാൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നീന്തൽ, സൈക്ലിംഗ്, നടത്തം പോലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും പേശികളെ ശക്തിപ്പെടുത്തുന്നതിനും നല്ല ശരീരനില നിലനിർത്തുന്നതിനുമുള്ള ഏറ്റവും നല്ല മാർഗങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News