‘അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യ ദ്രോഹികൾ’: മുഖ്യമന്ത്രി പിണറായി വിജയൻ

Pinarayi Vijayan

അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യ ദ്രോഹികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടകര ജില്ലാ ആശുപത്രി ഫേസ് – II ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ചടങ്ങിനിടെ സദസ്സിലിരുന്ന മുൻ എംഎൽഎ സി കെ നാണുവിനെ മുഖ്യമന്ത്രി വേ​ദിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

പദ്ധതി ആരോഗ്യ വകുപ്പിൻ്റെ ശേഷി വർദ്ധിപ്പിക്കുന്നതാണ് എന്ന് വടകര ജില്ലാ ആശുപത്രി ഫേസ് – II ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടപ്പിലാകുന്നതോടെ വടകരയിലും പരിസര പ്രദേശത്തും ആരോഗ്യ മേഖല മെച്ചപ്പെടുമെന്നും മുഖ്യമന്ത്രി തുടർന്നു പറഞ്ഞു.

Also Read: മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ടൗൺഷിപ്പ് നിർമ്മാണത്തിന് ഇന്ന് തുടക്കം

ആധുനിക വൈദ്യശാസ്ത്രത്തോട് വിമുഖത കാട്ടുന്നതിനെ പ്രസം​ഗത്തിൽ മുഖ്യമന്ത്രി ശക്തമായി വിമർശിക്കുകയും ചെയ്തു. വാക്സിൻ വിരുദ്ധത മുതലായ ആധുനിക വൈദ്യശാസ്ത്രത്തോട് വിമുഖത കാട്ടുന്നവരെ സാമൂഹ്യ ദ്രോഹികൾ എന്ന് വിളിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരക്കാർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യ ദ്രോഹികളാണെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. ആരോഗ്യ മേഖലയിൽ ഒട്ടേറെ നേട്ടങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ടെന്നും പ്രസം​ഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News