
കേരള സര്‍വകലാശാല ഭരണ പ്രതിസന്ധി വളരെയധികം വേദനയോടെ കാണുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. നിര്‍ഭാഗ്യവശാല്‍ മികവിനായി മുന്നോട്ടു കൊണ്ടു പോകേണ്ട കേന്ദ്രങ്ങള്‍ സര്‍വകലാശാലയില്‍ സംഘര്‍ഷാത്മക സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Also read- കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് വീട് നിര്‍മിക്കാന്‍ തുക കൈമാറും: മന്ത്രി ആര്‍ ബിന്ദു
സംഘര്‍ഷാത്മക സാഹചര്യം സൃഷ്ടിക്കുന്നത് ഖേദകരമാണ്. ദയവുചെയ്ത് ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ളവര്‍ സര്‍വകലാശാലയെ ബുദ്ധിമുട്ടിക്കരുതെന്നും മന്ത്രി പറഞ്ഞു.മുന്‍ ഗവര്‍ണറേക്കാള്‍ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവര്‍ണര്‍ പെരുമാറുന്നത്. സിന്‍ഡിക്കറ്റ് നിയമന അധികാരമുള്ള സംവിധാനമാണ്. സെനറ്റാണ് സര്‍വകലാശാലയുടെ പരമോന്നത സമിതി.വൈസ് ചാന്‍സലര്‍ രജിസ്ട്രാറെ നിയമിക്കുന്ന ആളല്ല.
രജിസ്ട്രാറുടെ നിയമനാധികാരി സിന്‍ഡിക്കേറ്റാണ്. രജിസ്ട്രാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. വൈസ് ചാന്‍സലര്‍മാര്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചാണ് ഉത്തരവുകള്‍ ഇറക്കുന്നത്. ഇത് ശരിയായി നടപടിയല്ലെന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

