
ലോക ഫുട്ബോളിലെ ഏറ്റവും വലിയ ടൂർണമെന്റായ ഫിഫ ലോകകപ്പ് ഏതാനും ആഴ്ചകൾക്കകം അമേരിക്കയിൽ ആരംഭിക്കുകയാണ്. പതിവ് പോലെ ഇത്തവണയും ടൂർണ്ണമെന്റിലേക്ക് യോഗ്യത നേടാൻ ഇന്ത്യക്ക് സാധിച്ചില്ലെങ്കിലും ഇന്ത്യൻ വംശജരായ മൂന്ന് താരങ്ങൾ ഇത്തവണ ലോകകപ്പിൽ പന്ത് തട്ടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തഹ്സിൻ മുഹമ്മദ് ജംഷീദ്
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ ഏറ്റവും ആവേശം സൃഷ്ടിക്കുന്ന പേരാണ് തഹ്സിൻ മുഹമ്മദ് ജംഷീദ്. ദോഹയിൽ ജനിച്ച് വളർന്ന 19 വയസ്സുകാരനായ ഈ വിങ്ങർ കണ്ണൂർ സ്വദേശി ആണ്. അദ്ദേഹത്തിന്റെ പിതാവ് ജംഷീദ് കോഴിക്കോട് സർവകലാശാലയെ പ്രതിനിധീകരിച്ച പ്രതിഭാധനനായ ഫുട്ബോളറായിരുന്നു. ഈ പാരമ്പര്യം തഹ്സിന്റെ വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തി.അൽ ദുഹൈൽ ക്ലബ്ബിനായി കളിക്കുന്ന തഹ്സിൻ ഖത്തർ സ്റ്റാർസ് ലീഗിൽ കളിച്ച ആദ്യ ഇന്ത്യൻ വംശജനായ താരമായി ചരിത്രം സൃഷ്ടിച്ചു. ഖത്തർ ദേശീയ യുവ ടീമിലും പിന്നീട് സീനിയർ ടീമിലും അരങ്ങേറ്റം കുറിച്ച താരം ലോകകപ്പ് സ്ക്വാഡിൽ ഇടം നേടിയാൽ ഫിഫ ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളിയാകും.
Also Read: പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുമോ? ട്രംപ്-ഷി ചർച്ചയെ ഉറ്റുനോക്കി ലോകം
സാർപ്രീത് സിംഗ്
ഇന്ത്യൻ വംശജരായ ഫുട്ബോൾ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയൻ 27 കാരനായ മിഡ്ഫീൽഡർ സാർപ്രീത് സിംഗ് ആണ്. 2019ൽ ബയേൺ മ്യൂണിക്കുമായി കരാർ ഒപ്പിട്ട് ജർമ്മൻ ബുണ്ടസ്‌ലിഗയിൽ കളിച്ച ആദ്യ ഇന്ത്യൻ വംശജനായ അദ്ദേഹം ന്യൂസിലാൻഡ് പ്രഖ്യാപിച്ച ലോകകപ്പിനുള്ള ടീമിൽ സാർപ്രീത് സ്ഥാനം ഉറപ്പിച്ചു.
നൈൽ മേസൺ
ഇംഗ്ലണ്ടിൽ ഇന്ത്യൻ വംശജയായ മാതാവിനും അമേരിക്കൻ വംശജനായ പിതാവിനും ജനിച്ച 29 വയസ്സുകാരനായ ഈ ഡിഫൻഡർ ചെറുപ്പത്തിൽ തന്നെ റയൽ മാഡ്രിഡ് അക്കാദമിയിൽ പരിശീലനം നേടി ഇംഗ്ലീഷ് ഫുട്ബോൾ ലീഗിൽ ഡോൺകാസ്റ്റർ റോവേഴ്സ്, പീറ്റർബറോ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ചു. 2021ൽ ഗൾഫ് മേഖലയിലേക്ക് മാറിയ മേസൺ ഇപ്പോൾ ഖത്തർ സ്‌പോർട്സ് ക്ലബ്ബിന്റെ പ്രധാന താരമാണ്. ലീഗിലെ സ്ഥിരതയുള്ള പ്രകടനങ്ങൾ അദ്ദേഹത്തിന് ദേശീയ ടീമിൽ അവസരം നേടിക്കൊടുത്തു. ഖത്തർ ലോകകപ്പ് ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

