കനത്ത മഴ; ആലപ്പുഴയിൽ 1000 ഏക്കർ നെൽകൃഷി നശിച്ചു

ആലപ്പുഴ ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ഭാഗങ്ങളിൽ കൃഷി നാശമുണ്ടായി. ആലപ്പുഴ, ചമ്പക്കുളം, രാമങ്കരി ബ്ലോക്കുകളിൽ പത്തോളം പാടങ്ങളിലായി 1000 ഏക്കറിന്‌ മുകളിൽ നെൽപ്പാടം മഴ മൂലം നശിച്ചു. പുറക്കാടും പുന്നപ്രയിലും കഴിഞ്ഞ ദിവസങ്ങളിലാണ്‌ കൊയ്‌ത്ത്‌ തുടങ്ങിയത്‌, എന്നാൽ ശക്തിയായി തുടരുന്ന മഴ കൊയ്യാൻ ബാക്കിയായ പാടങ്ങളിലെ കൃഷിയെ ബാധിച്ചു. ശനിയാഴ്‌ച കൊയ്യേണ്ട ചമ്പക്കുളത്ത്‌ വെള്ളംകെട്ടിയതിനാൽ കൊയ്‌ത്ത്‌ യന്ത്രങ്ങൾ പാടത്തിറക്കാനായില്ല. പാടത്ത്‌ കൊയ്‌ത്ത്‌ മാറ്റിവച്ചു.

Also read:പത്തനംതിട്ടയില്‍ കാട്ടാന ആക്രമണം; വീട് തകര്‍ത്തു

കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ (ഐഎംഡി) കണക്കനുസരിച്ച്‌ ജില്ലയിൽ 29ന്‌ രാവിലെ 8.30 മുതൽ 30ന്‌ രാവിലെ 8.30 വരെ ശരാശരി 23.8 മില്ലീമീറ്റർ മഴയാണ്‌ ലഭിച്ചത്‌. ചേർത്തല 70.6, കായംകുളം 49.0, മാവേലിക്കര 87.2, ആലപ്പുഴ 23.8, മങ്കൊമ്പ്‌ 48.0, ഹരിപ്പാട്‌ 32.0 എന്നിങ്ങനെയാണ്‌ വിവിധ സ്റ്റേഷനുകളിൽ ലഭിച്ച മഴ. ആലപ്പുഴ ചമ്പക്കുളം, തകഴി ഭാഗങ്ങളിലെ താഴ്‌ന്നപ്രദേശങ്ങളിൽ വെള്ളംകയറി.

Also read:അഫ്ഗാനിസ്ഥാൻ എംബസി ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News