എമിറേറ്റൈസേഷൻ ചട്ടങ്ങൾ ലംഘിച്ച് യുഎഇയിൽ 1,000 കമ്പനികൾ

2022 മുതൽ യുഎഇയിൽ എമിറേറ്റൈസേഷൻ ചട്ടങ്ങൾ ലംഘിച്ച 995 കമ്പനികളെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം കണ്ടെത്തി. ഇതിനോടകം 1,660 വ്യാജ എമിറേറ്റൈസേഷൻ കേസുകളാണ് ഉള്ളത്. 20,000 ദിർഹത്തിനും 100,000 ദിർഹത്തിനും ഇടയിൽ പിഴയാണ് നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ചുമത്തിയിട്ടുള്ളത്. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അതോറിറ്റി ഇക്കാര്യം പ്രഖ്യാപിച്ചത്. അത്തരം ചട്ടലംഘനങ്ങൾ ഒഴിവാക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് തരം ഇഖാമകൾ അനുവദിച്ച് സൗദി

ഏതെങ്കിലും കമ്പനികൾ എമിറേറ്റൈസേഷൻ നയങ്ങൾക്കും തീരുമാനങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ കോൾ സെന്ററിൽ വഴിയോ Mohre’s ആപ്പ് ഉപയോഗിച്ചോ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News