ഞരമ്പിലോടുന്ന വികാരത്തിനുള്ള ആദരം; മമ്മൂട്ടിയുടെ ജന്മദിനത്തിൽ രക്തദാനവുമായി പ്രശസ്തരുൾപ്പെടെ ആയിരങ്ങൾ

BLOOD DONATION

മലയാളത്തിന്റെ മഹാനടന്റെ ജന്മദിനം ആഘോഷമാക്കുന്ന തിരക്കിലാണ് അദ്ദേഹത്തിന്റെ ആരാധകർ. മുപ്പത്തിനായിരം രക്തദാനം ലോകമെമ്പാടുമായി നടത്തുന്ന ഉദ്യമത്തിന് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ രക്തദാനത്തിനായി ഇന്ന് പ്രത്യേക സൗകര്യം തന്നെ ഒരുക്കിയിരിക്കുകയാണ് ആശുപത്രി അധികൃതർ. നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് ആളുകൾ രാവിലെ മുതൽ അവിടെ രക്ത ദാനം നടത്തിവരുന്നുണ്ട്. ചലച്ചിത്ര താരം ശബരീഷ് അങ്കമാലി എം എൽ എ റോജി എം ജോൺ,അങ്കമാലി മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, ലിറ്റിൽ ഫ്ലവർ ആശുപത്രി ജീവനക്കാർ ഉൾപ്പെടെ നിരവധി ആളുകൾ രക്ത ദാനം നിർവ്വഹിച്ചവരിൽപ്പെടുന്നു.

ALSO READ: ഭക്ഷണം നിഷേധിച്ചു; ഹോട്ടല്‍ കെട്ടിടത്തിലേക്ക് ലോറി ഇടിച്ചുകയറ്റി മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍, സംഭവം പൂനെയില്‍

ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്ത് പറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.വർഗീസ് പാലാട്ടി,ബെന്നി ബെഹനാൻ എം പീ, മുൻ മന്ത്രി ജോസ് തെറ്റയിൽ, മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു പൂപ്പത്ത് തുടങ്ങി ജന പ്രതിനിധികളുടെ നീണ്ട നിര തന്നെ രക്ത ദാതാക്കൾക്ക് പിന്തുണയുമായി എത്തിയിരുന്നു, അങ്കമാലി മർച്ചന്റ് അസോസിയേഷനുൾപ്പെടെ നിരവധിയാളുകൾ ഉണ്ടായിരുന്നു.

ALSO READ: തുംഗഭദ്ര റിസര്‍വോയറില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്; അധികൃതര്‍ക്കെതിരെ ജനരോഷം

മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ മുപ്പത്തിനായിരം രക്തദാനം ജന്മദിനത്തിന്റെ ഭാഗമായി നടത്തുന്ന ശ്രമത്തിലാണ്. സംഘടന ശക്തമായിനിലകൊള്ളുന്ന പതിനേഴ് രാജ്യങ്ങളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പെയിനിലൂടെ ലക്ഷ്യം കണ്ടെത്തുമെന്നു സംഘടനയുടെ ജനറൽ സെക്രട്ടറി സഫീദ് മുഹമ്മദ്‌ ദുബായിൽ പറഞ്ഞു. ഇന്നത്തെ ദിവസം മാത്രം പത്രണ്ടായിരം രക്തദാനം നടക്കുമെന്നാണ് പ്രതീക്ഷ.ആഗസ്റ്റ് 20 ന് ആസ്‌ട്രേലിയയിലാണ് ആദ്യ രക്തദാനം നടന്നത്. സംഘടനയുടെ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് ആയിരുന്നു ആദ്യ ദാതാവ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മുപ്പതിനായിരം പേർ രക്തദാനം നടത്തുന്നതിന്റെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നടൻ ശബരീഷ് രക്തദാനം നടത്തി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മുപ്പതിനായിരം പേർ രക്തദാനം നടത്തുന്നതിന്റെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി യിൽ സിനിമ നടൻ ശബരീഷ് രക്തദാനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News