വാർത്താവിതരണ മന്ത്രാലയത്തിന് കീഴിൽ ഒഴിഞ്ഞു കിടക്കുന്നത് ആയിരക്കണക്കിന് തസ്തികകൾ; ഒഴിവുകൾ ഉടൻ നികത്തണമെന്ന്; എ എ റഹീം എംപി

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടുന്ന പശ്ചാത്തലത്തിൽ വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലെ ഒഴിവുകൾ ഉടൻ നികത്തണമെന്ന് എ എ റഹീം എം പി ആവശ്യപ്പെട്ടു. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കീഴിലെ സ്ഥാപനങ്ങളിലെയും ഏജൻസികളിലെയും ഒഴിവുകളെ സംബന്ധിച്ച് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വകുപ്പ് മന്ത്രി അനുരാഗ് സിംഗ് ധാക്കൂർ നൽകിയ മറുപടിയിൽ പ്രതികരിക്കുകയായിരുന്നു എം പി.

also read; ഇഡി കസ്റ്റഡി അവകാശം ശരി വച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജി സുപ്രീം കോടതിയിൽ

2023 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് മന്ത്രാലയത്തിന് കീഴിൽ 1841തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത് . കഴിഞ്ഞ 5 വർഷത്തിനിടെ ദീർഘകാലമായുള്ള ഒഴിവുകളടക്കം കേവലം നാന്നൂറിൽപ്പരം തസ്തികകളിലേക്ക് മാത്രമാണ് നിയമനങ്ങൾ നടന്നിട്ടുള്ളത്. മന്ത്രാലയത്തിന് കീഴിൽ രണ്ടാം മോദി സർക്കാർ നാമമാത്രമായ തസ്തികകളാണു പുതിയതായി സൃഷ്ടിച്ചിട്ടുള്ളതെന്നും മന്ത്രി നൽകിയ മറുപടി ചൂണ്ടിക്കാണിക്കുന്നു.

also read; കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്തുള്ള ദില്ലി സർക്കാരിന്റെ ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു.

ഒഴിവുകൾ നികത്താതെയും പുതിയ തസ്തികകൾ സൃഷ്ടിക്കാതെയും യുവജനങ്ങളെ വഞ്ചിക്കുന്ന സർക്കാർ സമീപനം നിർത്തണമെന്നും , സർക്കാരിൻ്റെ യുവജന ദ്രോഹ നയങ്ങൾക്കെതിരെ എല്ലാ പൗരന്മാരും രംഗത്തിറങ്ങണമെന്നും എ എ റഹീം എം പി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News