ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിങ്ങില്‍ കേരളം 100 ശതമാനവും പൂര്‍ത്തിയാക്കി. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച സോഷ്യല്‍ ഓഡിറ്റിങ്ങ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Also Read: ഗാസയ്ക്ക് ആശ്വാസമായി സൗദി; ക്യാമ്പയിനിൽ സമാഹരിച്ചത് 1164 കോടിയോളം
2023-24 സാമ്പത്തിക വര്‍ഷത്തില്‍, ആദ്യ ആറുമാസത്തെ ഓഡിറ്റിങ് കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലും പൂര്‍ത്തിയാക്കി. നാല് സംസ്ഥാനങ്ങള്‍ മാത്രമാണ് 60 ശതമാനത്തിലധികം ഓഡിറ്റിങ് പുരോഗതി കൈവരിച്ചിരിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സംസ്ഥാനം 100 ശതമാനം നേട്ടം കൈവരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here