മസ്കിന് വെല്ലുവിളിയായി സുക്കർ ബർഗിന്റെ ത്രെഡ്; ആപ്പിന്റെ പ്രവർത്തനം ഇങ്ങനെ

മെറ്റയുടെ ത്രെഡ്സ് എത്തി; പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യം; പ്രവർത്തന രീതി ഇങ്ങനെ

ട്വിറ്ററിന് എതിരാളിയായി മെറ്റയുടെ ത്രെഡ്സ് എത്തിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ 100 രാജ്യങ്ങളിലാണ് ത്രെഡ്സ് ലഭ്യമാകുക.യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ പിന്നീടായിരിക്കും ത്രെഡ്സ് അവതരിപ്പിക്കുക.

ഇന്‍സ്റ്റാഗ്രാമുമായി കണക്ട് ചെയ്താണ് ത്രെഡ്സ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ലോഗിൻ ചെയ്യണമെങ്കിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർബന്ധമാണെന്ന് സാരം. ചെറുവാചകങ്ങളായി കുറിപ്പുകൾ പങ്കുവെയ്ക്കാവുന്ന രീതിയിൽ ട്വിറ്ററിന് സമാനമായ അനുഭവമായിരിക്കും ത്രെഡ്സിലും ലഭിക്കുക.

ഡൗൺ ലോഡ് ചെയ്യുന്നത് എങ്ങനെ?

ആപ്പിൾ, ആൻഡ്രോയ്ഡ് പ്ലേസ്റ്റോറുകളിൽ നിന്ന് ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. അതിന് ശേഷം ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഇൻസ്റ്റഗ്രാം ഇല്ലാത്തവർക്ക് ത്രെഡ്സിൽ ലോഗിൻ ചെയ്യണമെങ്കിൽ പുതിയ ഇൻസ്റ്റ അക്കൗണ്ട് ആരംഭിക്കേണ്ടതുണ്ട്. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ലോഗിൻ ചെയ്യുമ്പോൾ ആപ് അനുമതി തേടുക മാത്രമാണ് ചെയ്യുക. അതായത് വീണ്ടും ലോഗിൻ വിശദാംശങ്ങൾ ചേർക്കേണ്ടതില്ല.

ഉപയോഗിക്കുന്നത് എങ്ങനെ?

ഇൻസ്റ്റഗ്രാം എന്നത് ഫോട്ടോ പങ്കുവെയ്ക്കാനുള്ള പ്ലാറ്റ്ഫോം ആണെങ്കിൽ ത്രെഡ്സ് എന്നത് ‘ടെക്സ്റ്റ്’ ആപ് ആണ്. ഫേസ്ബുക്ക് ഉണ്ടെങ്കിലും ട്വിറ്ററിനോട് സമാനമായ രീതിയിലായിരിക്കും ത്രെഡ്സ് പ്രവർത്തനം. ത്രഡ്‌സില്‍ ഉപയോഗിക്കാനാകുന്ന പരമാവധി വാക്കുകളുടെ എണ്ണം 500 ആണ്. ട്വിറ്ററില്‍ ഇത് 280 ഉം. ഫോട്ടോകളും, 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളുമെല്ലാം ത്രെഡ്സിലും പങ്കുവെയ്ക്കാൻ സാധിക്കും.

നിങ്ങളുടെ ത്രെഡ് പോസ്റ്റിന് ആർക്കൊക്കെ മറുപടി നൽകാമെന്ന് ഉപയോക്താക്കൾക്ക് നിയന്ത്രിക്കാനാകും. മാത്രമല്ല ആർക്കൊക്കെ ഫോളോ ചെയ്യാം എന്നതും നിയന്ത്രിക്കാം. ഇൻസ്റ്റാഗ്രാമിൽ നിങ്ങൾ ബ്ലോക്ക് ചെയ്‌ത എല്ലാ അക്കൗണ്ടുകളും ത്രഡ്സിൽ ബ്ലോക്ക് ചെയ്യപ്പെടും. ത്രഡ്സിൽ നിലവിൽ ‘ജിഫ്’ ഉപയോഗിക്കാനുള്ള സംവിധാനം ഇല്ല. മാത്രമല്ല നേരിട്ട് മെസേജ് അയക്കാനും സാധിക്കില്ല. അക്കൗണ്ടിൽ സ്റ്റോറിയും പോസ്റ്റ് ചെയ്യാൻ കഴിയില്ല.

200 കോടിയോളം ഉപയോക്താക്കളുളള പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ത്രെഡ്സ് ഇൻസ്റ്റയോട് ചേർന്ന് പ്രവർത്തിക്കുന്നതിനാൽ വലിയ സ്വീകാര്യത ലഭിക്കുമെന്നതാണ് മെറ്റയുടെ കണക്കുകൂട്ടൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News