ലോറിയില്‍ രഹസ്യ അറയുണ്ടാക്കി, 757 കിലോ കഞ്ചാവ് കടത്തി; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

ARREST

ലോറിയില്‍ രഹസ്യ അറയുണ്ടാക്കി 757 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. 15 വര്‍ഷം വീതം കഠിന തടവും ഒന്നര ലക്ഷം വീതം മൂന്നുപേര്‍ക്കു പിഴയുമാണ് ശിക്ഷ. പാലക്കാട് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്

2021 ലാണ് ആന്ധ്രപ്രദേശിലെ നരസിംപട്ടണത്ത് നിന്നും എറണാകുളത്തേക്ക് കടത്തിയ കഞ്ചാവ് വാളയാറില്‍ വച്ച് എക്‌സൈസ് പിടികൂടിയത്. ലോറിയില്‍ കടത്തിയ 757 കിലോ ഗ്രാം കഞ്ചാവുമായി മുന്നുപേരാണ് പിടിയിലായത്.

Also Read :‘അജ്മല്‍ കസബിന്റെ സഹോദരനാണ് ഇപ്പോള്‍ കണ്‍ട്രോള്‍ റൂം കത്തിച്ച് ചാമ്പലാക്കും’ ഇത് പറഞ്ഞത് മാത്രമേ ഓര്‍മയുള്ളു, 28കാരന് സംഭവിച്ചത്!

പെരിന്തല്‍മണ്ണ സ്വദേശികളായ ബാദുഷ, മുഹമ്മദ് ഫായിസ് , ഇടുക്കി സ്വദേശി ജിഷ്ണു എന്നിവരെയും കേസില്‍ അറസ്റ്റുചെയ്തു. തുടര്‍ന്ന് കേസില്‍ 18 സാക്ഷികളെ വിസ്തരിച്ചാണ് പാലക്കാട് മൂന്നാം സെഷന്‍സ് കോടതി ശിക്ഷിച്ചത്. 15 വര്‍ഷം വീതം കഠിന തടവും ഒന്നര ലക്ഷം വീതം പിഴയുമാണ് മൂന്നുപേര്‍ക്കും വിധിച്ചത്.

Also Read : ദാവൂദ് ഇബ്രാഹിം മോദിയെയും യോഗിയെയും കൊലപ്പെടുത്താന്‍ കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന് പൊലീസിന് ഭീഷണി സന്ദേശം! പ്രതിക്ക് എട്ടിന്റെ പണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News