
എറണാകുളത്ത് പോലീസ് ചമഞ്ഞ് പണം തട്ടിയ സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ അടക്കം മൂന്നു പേർ പിടിയിൽ. എക്സൈസ് ഉദ്യോഗസ്ഥരായ സലീം യൂസഫ്, സിദ്ധാർത്ഥ്, കൊലപാതകം അടക്കം ക്രിമിനൽ കേസുകളിൽ പ്രതിയായ എടത്തല ചൂണ്ടിയിൽ താമസിക്കുന്ന മണികണ്ഠൻ ബിലാൽ എന്നിവരെയാണ് തടിയിട്ട പറമ്പ് പോലീസ് പിടി കൂടിയത്.
ALSO READ: വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവം; അഭിഭാഷകനെ ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തു
പോലീസ് ആണെന്ന് പറഞ്ഞ് അതിഥി തൊഴിലാളികളെ ഭയപ്പെടുത്തി 56000 രൂപയും നാലു മൊബൈൽ ഫോണുകളുമാണ് ഇവർ തട്ടിയെടുത്തത്.
ഞായറാഴ്ച രാത്രി 12 മണിയോടെ വാഴക്കുളം കീൻപടിയിലുള്ള ഇതര സംസ്ഥാനക്കാരുടെ താമസ സ്ഥലത്ത് കാറിൽ എത്തിയ പ്രതികൾ പോലീസ് ആണെന്ന് പറഞ്ഞ് അതിഥി തൊഴിലാളികളുടെ കൈവശമുണ്ടായിരുന്ന 56,000 രൂപയും നാലു മൊബൈൽ ഫോണുകളും പിടിച്ചു വാങ്ങുകയായിരുന്നു. സംശയം തോന്നിയ ഇതര സംസ്ഥാനക്കാർ സിസിടിവി ദൃശ്യങ്ങൾ സഹിതം തടിയിട്ടപറമ്പ് പോലീസിൽ പരാതി നൽക്കുകയായിരുന്നു.
ALSO READ: റോഡിൻ്റെ ടാറിങിന് നോക്കുകൂലി ചോദിച്ചു: മൂന്ന് ബിജെപി പ്രവർത്തകരെ റിമാൻഡ് ചെയ്തു
മൂന്ന് പേരെ അറസ്റ്റ് ചെയ്ത പോലീസ് പ്രതികൾ ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തു. പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, തടിയിട്ടപറമ്പ് സി ഐ പി ജെ കുര്യയാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തു. മണികണ്ഠൻ ബിലാൽ കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മറ്റുള്ളവരുടെ ക്രിമിനൽ പശ്ചാത്തലയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻതന്നെ വകുപ്പുതല നടപടിയും ഉണ്ടാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here