കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി

Girl Missing

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി. മൂന്ന് ആണ്‍കുട്ടികളെയാണ് കാണാതായത്. ഇന്ന് വൈകിട്ടോടെയാണ് കുട്ടികൾ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്. താമരശ്ശേരി ഭാഗത്തേക്ക് ആണ് കുട്ടികള്‍ കടന്നതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ നിയമിക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധി ഫെഡറല്‍ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നത്: എസ്. എഫ്. ഐ

ആലപ്പുഴ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി.ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഇന്നലെയാണ് രണ്ട് പെൺകുട്ടികളെ കാണാതായത്. ഒരാളെ ആലപ്പുഴയിൽ വച്ച് ഇന്ന് പുലർച്ചെ പൊലീസ് കണ്ടെത്തുകയായിരുന്നു.

ശിവകാമി (16)യെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. കുട്ടികൾ രണ്ടുപേരും പുലർച്ചെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലിസ് പുറത്ത് വിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News