
മൂവാറ്റുപുഴയിൽ, നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരുക്കേറ്റു. ബൈക്കിൽ സഞ്ചരിച്ചിരുന്ന അങ്കമാലി സ്വദേശി ആൽബിൻ ബെന്നി (21), തൃശൂർ സ്വദേശി മിന (20) എന്നിവർക്കും റോഡരികിൽ നിന്നിരുന്ന സമീപവാസിയായ രാജു മണിമലക്കുന്നേൽ (58) എന്നിവർക്കാണു പരുക്കേറ്റത്.
ആൽബിൻ ബെന്നിയെയും മിനയെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കൈകൾക്കും കാലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. രാജുവിൻ്റെ പരുക്ക് ഗുരുതരമല്ല. വൈകിട്ട് നാലു മണിയോടെ മൂവാറ്റുപുഴ – പുനലൂർ ഹൈവേയിൽ ആവോലിയിലായിരുന്നു അപകടം. ആവോലി ബൈപാസിൽ നിന്നു ഹൈവേയിലേക്കു കടക്കുന്നതിനിടെ എതിരെ വന്ന ബസിലിടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ ബൈക്ക് സമീപത്തുള്ള ടയർ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
to be updated…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

