
ചൊവ്വൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യബസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി മൂന്നു സ്ത്രീകള്‍ക്ക് പരുക്ക്. പരിക്കേറ്റവരെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ശനിയാഴ്ച 12 മണിയോടെ ചൊവ്വൂര്‍ അഞ്ചാംകല്ല് പോലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപം വെച്ചായിരുന്നു അപകടം. കൊടുങ്ങല്ലൂരില്‍ നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അല്‍ അസ ബസ്സാണ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇരച്ചു കയറിയത്.
ചൊവ്വൂര്‍ സ്വദേശികളായ പ്രേമ, മകള്‍ സൈന, സംഗീത എന്നിവര്‍ക്കാണ് പരുക്കേറ്റത്. പ്രേമയുടെ തലയ്ക്ക് ഗുരുതര പരിക്കാണ്. മകള്‍ സൈനയുടെ കൈയ്ക്കും കാലിനും ഒടിവ് സംഭവിച്ചിട്ടുണ്ട്. മൂവരെയും കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തിന് പിന്നാലെ ബസ്സിലെ ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here