സിബിഐ തലപ്പത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറായി

സിബിഐ തലപ്പത്തേക്ക് മൂന്ന് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാരുടെ ചുരുക്കപ്പട്ടിക തയ്യാറായി. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

ശനിയാഴ്ച വൈകിട്ട് നടന്ന ഉന്നതതല യോഗത്തിലാണ് പട്ടിക രൂപീകരിച്ചത്. കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ്, മധ്യപ്രദേശ് ഡിജിപി സുധീര്‍ സക്‌സേന, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോംഗാര്‍ഡ്‌സിന്റെയും ഫയര്‍ സര്‍വീസിന്റെയും ഡിജി ആയ താജ് ഹസന്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്.

നിലവിലെ സിബിഐ ഡയറക്ടറായ സുബോധ് കുമാര്‍ ജയ്‌സ്വാളിന്റെ രണ്ട് വര്‍ഷം നീണ്ട സേവനം മെയ് 25ന് അവസാനിക്കുകയാണ്.

1986 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ പ്രവീണ്‍ സൂദിനാണ് പട്ടികയില്‍ മുന്‍ഗണന എന്നാണ് വിവരം.ബിജെപി സര്‍ക്കാരിനെ സംസ്ഥാന ഡിജിപി ആയ പ്രവീണ്‍ സൂദ് സംരക്ഷിക്കുന്നതായി കോണ്‍ഗ്രസ് നേതാവി ഡികെ ശിവകുമാര്‍ ആരോപിച്ചിരുന്നു.

രണ്ട് വര്‍ഷമാണ് സിബിഐ ഡയറക്ടറുടെ കാലാവധി. എന്നാല്‍ 5 വര്‍ഷം വരെ നീട്ടാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍, ലോക്പാല്‍ അംഗം എന്നീ പദവികളിലേക്ക് തെരഞ്ഞെടുക്കേണ്ടവരെ കുറിച്ചും ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News