
ലക്ഷദ്വീപില്‍ ത്രിഭാഷാ പദ്ധതി നടപ്പാക്കരുതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കത്തയച്ചു. ത്രിഭാഷാ പദ്ധതി നടപ്പിലാക്കിയാല്‍ മഹലും അറബിയും ലക്ഷദ്വീപില്‍ പഠിപ്പിക്കാതാകുമെന്ന് അദ്ദേഹം പറഞ്ഞു. മഹലും അറബിയും ഒഴിവാക്കുന്നത് ഭാഷാപരമായ നീതിയും സാംസ്‌കാരികഅന്തസ്സും അട്ടിമറിക്കപ്പെടും.
ദേശീയ വിദ്യാഭ്യാസനയം രാഷ്ട്രത്തിനുമേല്‍ കേന്ദ്രീകൃത ചട്ടക്കൂട് അടിച്ചേല്‍പ്പിക്കുന്നുവെന്നും മഹലും അറബിയും പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കത്തില്‍ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here