
കൊടുവള്ളിയിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. ഇതോടെ പിടിയിൽ ആയവരുടെ എണ്ണം എട്ടായി. തട്ടിക്കൊണ്ട് പോയ സംഘത്തിന് സ്വിഫ്റ്റ് കാർ കൈമാറിയ ആളും, കാറിൻ്റെ ഉടമകളായ സഹോദരങ്ങളും ഉൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റാണ് ഇന്നു രേഖപ്പെടുത്തിയത്. താമരശ്ശേരി ഡിവൈഎസ്പി സുഷീറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കാർ ഉടമകളായ മലപ്പുറം മൊറയൂർ സ്വദേശി എം അബ്ദുൽ ഹക്കീം, എം മുനീർ ,സംഘത്തിന് കാർ കൈമാറിയ കീഴ്ശ്ശേരി സ്വദേശി മുഹമ്മദ് ഷരീഫ് എന്നിവരാണ് അറസ്റ്റിലായത്.
ALSO READ; ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മൂവാറ്റുപുഴയില്‍ യുവാവ് അറസ്റ്റില്‍
താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകലിൽ നേരിട്ട് ബന്ധമുള്ള മുഹമ്മദ് നിയാസ് അടക്കം 5 പേർ നേരത്തെ പിടിയിലായിരുന്നു. കാറിലും ബൈക്കിലുമായി എത്തി തട്ടിക്കൊണ്ടു പോകലിൽ നേരിട്ട് പങ്കെടുത്ത 6 പേർക്കായുള്ള അന്വേഷണം പോലീസ് തുടരുകയാണ്, പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച 4 പേരിൽപ്പെട്ട മുഹമ്മദ് നിയാസിനെ മാത്രമേ പിടികൂടാൻ സാധിച്ചിട്ടുള്ളൂ. കൊടുവള്ളി കിഴക്കോത്ത് പരപ്പാറയിലെ വീട്ടിൽ നിന്നും മെയ് 17ന് വൈകീട്ട് 4 മണിക്ക് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കർണാടകയിൽ പാർപ്പിച്ച ശേഷം അഞ്ചാം ദിവസം ടാക്സി കാറിൽ കൊണ്ടോട്ടിക്ക് സമീപം എത്തിച്ച് വിട്ടയക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here