താമരശ്ശേരി ലഹരി മാഫിയാ സംഘം അക്രമം: മൂന്നുപേര്‍ കൂടി പിടിയിൽ

താമരശ്ശേരിയില്‍ പോലീസിനെയും നാട്ടുകാരെയും അക്രമിച്ച ലഹരി മാഫിയാ സംഘത്തിലെ മൂന്നുപേര്‍ കൂടി പിടിയിലായി. കൊടുവള്ളി കളരാന്തിരി സ്വദേശികളായ വി കെ അഷ്‌റഫ്, സനൂപ്, മഹേഷ്‌കുമാര്‍ എന്നിവരാണ് പിടിയിലായത് ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

also read :എസ് ഐയുടെ കൈ തല്ലിയൊടിച്ച കേസ്, മുസ്ലിംലീഗ് നേതാവിന് ജാമ്യമില്ല

താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ തിങ്കളാഴ്ച രാത്രിയാണ് പതിനഞ്ചോളം വരുന്ന സംഘം അക്രമം അഴിച്ചു വിട്ടത്. ലഹരി മാഫിയ തമ്പടിക്കുന്ന ഷെഡിന് സമീപത്തെ വീട്ടില്‍ സി സി ടി വി സ്ഥാപിച്ചതില്‍ പ്രകോപിതരായ പതിനഞ്ചോളം വരുന്ന സംഘമാണ് അക്രമം അഴിച്ചു വിട്ടത്. സിസിടിവി സ്ഥാപിച്ചത് ചോദ്യം ചെയ്ത അക്രമി സംഘം വീട് ഉടമക്ക് നേരെ വടിവാൾ വിശി.

സംഭവം അറിഞ്ഞത്തിയ പൊലീസിന് നേരെയും ആക്രമണം ഉണ്ടായി. സംഭവത്തില്‍ രണ്ട് കേസുകൾ ആണ് രജിസ്റ്റര്‍ ചെയ്തത്. വീട് കയറി അക്രമിച്ച സഭവത്തില്‍ ഒരു കേസും പൊലീസ് വാഹനം തകര്‍ത്തതിന് മറ്റൊരു കേസും. പ്രതികളുടെ രണ്ട് കാര്‍, രണ്ട് ബൈക്ക് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം പിടികൂടിയ പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തിരുന്നു.

also read :പൊതുമേഖലയെ നയിക്കാൻ ഇനി ബോർഡ് ഫോർ പബ്ളിക് സെക്ടർ ട്രാൻസ്ഫർമേഷൻ; റിയാബ് പുന:സംഘടിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News